കല്യാണിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി.. 150 കോടി അടിച്ച് ലോക

മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് മുന്നിൽ ഉള്ളത്. വെറും നാല് ദിവസം കൊണ്ട് 150 കോടി എമ്പുരാൻ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

കല്യാണിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞവർക്കുള്ള മറുപടി.. 150 കോടി അടിച്ച് ലോക
dot image

റീലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോൾ ലോക പെട്ടിയിലാക്കിയത് 150 കോടിയ്ക്ക് മുകളിൽ കളക്ഷൻ ആണ്. 170 കോടിയോളം സിനിമ നേടിയെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കളക്ഷൻ ദിനം പ്രതി ഉയരുകയാണ്. മലയാള സിനിമയിൽ അതിവേഗത്തിൽ 150 കോടി നേടിയ സിനിമയുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ് ലോക ഇപ്പോൾ. മോഹൻലാൽ ചിത്രം എമ്പുരാൻ ആണ് മുന്നിൽ ഉള്ളത്. വെറും നാല് ദിവസം കൊണ്ട് 150 കോടി എമ്പുരാൻ നേടിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മൂന്നാം സ്ഥാനവും മോഹൻലാൽ ചിത്രം തുടരും ആണ്. പത്ത് ദിവസം കൊണ്ടാണ് ചിത്രം 150 കോടി കളക്ഷൻ നേടിയത്. മഞ്ഞുമ്മൽ ബോയ്സ് 18 ദിവസം കൊണ്ടും 2018 22 ദിവസം എടുത്താണ് ഈ നേട്ടത്തിലേക്ക് എത്തിയത്. 30 കോടി ബജറ്റിൽ ഒരുക്കിയ ലോകയ്ക്ക് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകൾ ലഭിക്കാത്തതിനാൽ മിക്ക തിയേറ്ററുകളിലും സ്പെഷ്യൽ ഷോകൾ നടത്തുകയാണ്. അതേസമയം, കരിയറിന്റെ തുടക്കത്തിൽ കല്യാണിക്ക് നേരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. നടിയ്ക്ക് അഭിനയിക്കാൻ അറിയില്ലെന്നും നെപോ കിഡ് ആണെന്നുമുള്ള തരത്തിലുള്ള വിമർശനകയിരുന്നു അതിൽ പലതും. ഇപ്പോൾ ബ്ലോക്ക് ബസ്റ്റർ വിജയത്തിലൂടെ കല്യാണി മറുപടി നൽകുകയാണ്.

അതേസമയം, കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

നസ്‌ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിർമിക്കാൻ തയ്യാറായ ദുൽഖർ സൽമാനും കയ്യടികൾ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ച ഡൊമിനിക് അരുണിനും അഡീഷണൽ സ്‌ക്രീൻ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അർഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

Content Highlights: lokah has collected 150 crores globally

dot image
To advertise here,contact us
dot image