ഉള്ളൂരില്‍ അയല്‍വാസിയുടെ ക്രൂരത; കോഴിക്കൂടിന് തീയിട്ട് എട്ട് കോഴികള്‍ ചത്തു

സംഭവ സമയത്ത് വീട്ടില്‍ വിദ്യയുടെ കിടപ്പുരോഗിയായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ

ഉള്ളൂരില്‍ അയല്‍വാസിയുടെ ക്രൂരത; കോഴിക്കൂടിന് തീയിട്ട് എട്ട് കോഴികള്‍ ചത്തു
dot image

തിരുവനന്തപുരം: ഉള്ളൂരില്‍ അയല്‍വാസി കോഴികൂടിന് തീയിട്ടു. വിവിധ ഇനത്തിലുള്ള എട്ട് കോഴികള്‍ ചത്തു. ഐടി ജീവനക്കാരിയായ വിദ്യ വളര്‍ത്തി വന്ന കോഴികളെയാണ് അയല്‍വാസിയായ രഘുനാഥന്‍ നായര്‍ ചുട്ടു കൊന്നത്. ഇന്നലെ രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം.

സംഭവ സമയത്ത് വീട്ടില്‍ വിദ്യയുടെ കിടപ്പുരോഗിയായ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടിന് ചുറ്റും ഓലയും മറ്റും കൂട്ടിയിട്ടാണ് രഘുനാഥന്‍ കത്തിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസില്‍ വിദ്യ പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Eight chickens died after neighbor sets fire to chicken coop

dot image
To advertise here,contact us
dot image