
തിരുവനന്തപുരം: ഓണക്കാലത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഇട്ട് സപ്ലൈകോ. ഓണക്കാല വില്‍പ്പന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. 55.21 ലക്ഷം ഉപഭോക്താക്കളാണ് ഉത്രാട ദിനത്തില്‍ ഉച്ചവരെ സപ്ലൈകോയിലെത്തിയത്. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പാക്കാനായെന്നും സപ്ലൈകോ വ്യക്തമാക്കി.
വിലക്കയറ്റത്തിനുള്ള സാധ്യത ഫലപ്രദമായി തടയാന്‍ സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ട്. ശബരി വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 68.96 കോടി രൂപയാണ് സ്‌പ്ലൈകോ നേടിയത്. 1.11 ലക്ഷം ലിറ്റര്‍ കേര വെളിച്ചെണ്ണ വില്‍പ്പനയിലൂടെ 4.95 കോടി രൂപ നേടിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാധ്യമാക്കാന്‍ കഴിഞ്ഞതായി മന്ത്രി ജി ആര്‍ അനില്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തില്‍ ഉത്സവകാലങ്ങളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ അവശ്യവസ്തുക്കള്‍ക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും. എന്നാല്‍ ഇതില്‍ മുന്‍കൂട്ടി സപ്ലൈകോയ്ക്കും പൊതുവിതരണ വകുപ്പിനും വിപണിയില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞുവെന്ന് ജി ആര്‍ അനില്‍ പറഞ്ഞിരുന്നു.
Content Highlights: Supplyco records record sales Onam sales cross 375