'രജിനികാന്ത് സാർ സിനിമയിൽ നിങ്ങളാണ് എന്റെ ആദ്യ ഗുരു,' തലൈവർക്ക് ആശംസകൾ നേർന്ന് ഹൃതിക് റോഷൻ

'ഒരു നടൻ എന്ന നിലയിൽ അങ്ങയുടെ കൂടെയാണ് എന്റെ ആദ്യ ചുവടുകൾ വച്ചത്'

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി' കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. രജിനികാന്തിന് ക്ലാഷുമായെത്തുന്നത് ബോളിവുഡിലെ ഹൃതിക് റോഷൻ ആണ്. നടന്റെ വാർ 2 ചിത്രവും കൂലിയ്ക്കൊപ്പമാണ് റിലീസിനെത്തുന്നത്. ഇപ്പോഴിതാ രജനികാന്ത് സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന വേളയിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരിക്കുകയാണ്. ‘ഭഗവാൻ ദാദ’ എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ബാലതാരമായി അഭിനയിച്ചത്തിന്റെ ഓർമകളും ഹൃതിക് പങ്കുവെച്ചിട്ടുണ്ട്.

'ഒരു നടൻ എന്ന നിലയിൽ അങ്ങയുടെ കൂടെയാണ് എന്റെ ആദ്യ ചുവടുകൾ വച്ചത്. രജനികാന്ത് സർ, നിങ്ങളാണ് എന്റെ ആദ്യ ഗുരുക്കന്മാരിൽ ഒരാൾ, അങ്ങ് ഇപ്പോഴും എന്റെ പ്രചോദനമായി തുടരുകയാണ്. ഓൺ-സ്ക്രീൻ മാജിക്കിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ’ ഹൃതിക് റോഷൻ എക്‌സിൽ കുറിച്ചു.

അതേസമയം, ഇന്ത്യൻ സിനിമയിലെ മൂന്ന് സൂപ്പർതാരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ രണ്ട് സിനിമകൾക്ക് മേലെയും വലിയ പ്രതീക്ഷയാണുള്ളത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2 . അഡ്വാൻസ് ബുക്കിങ്ങിൽ കൂലിയെക്കാൾ ഒരുപിടി മുന്നിൽ കൂലി തന്നെയാണ്. റിലീസിന് ശേഷം കഥ മാറി മറയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlights: Hrithik Roshan wishes Rajinikanth good luck

dot image
To advertise here,contact us
dot image