അവർ നാലാമതും എത്തുന്നു…സ്‌ക്രീനുകളിൽ തീ പടർത്താൻ; കൂലിയുടെ ഫൈനൽ മിക്സ് പൂർത്തിയായെന്ന് ലോകേഷ് കനകരാജ്

വിക്രം, ലിയോ എന്നീ സിനിമകളുടെ റിലീസിന് മുൻപും ലോകേഷ് ഇതുപോലത്തെ ചിത്രം പങ്കുവെച്ചിരുന്നു.

dot image

കൂലി സിനിമയുടെ ഫൈനൽ മിക്സിങ് പൂർത്തിയായെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. മുൻപ് ഇറങ്ങിയ തന്റെ മൂന്ന് സിനിമകളുടെയും റിലീസിന് മുൻപ് ലോകേഷ് അനിരുദ്ധിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു. ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല ആരാധകർ കാത്തിരുന്ന ആ ചിത്രം എത്തി. രജനികാന്തിന്റെ കണ്ണുകൾക്ക് മുന്നിൽ ഇരുവരും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്.

വിക്രം, ലിയോ എന്നീ സിനിമകളുടെ റിലീസിന് മുൻപും ലോകേഷ് ഇതുപോലത്തെ ചിത്രം പങ്കുവെച്ചിരുന്നു. എന്നാൽ ഇത്തവണ അനിരുദ്ധിനൊപ്പം നാലാമത് സിനിമയാണെന്നും എപ്പോൾ ഒന്നിച്ചാലും അതൊരു കിടിലൻ പരിപാടി ആയിരിക്കുമെന്നും ലോകേഷ് കുറിച്ചു. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

ഇപ്പോൾ അഡ്വാൻസ് ബുക്കിങ്ങിൽ സിനിമ നേടുന്ന കോടികളുടെ കണക്കുകളാണ് സോഷ്യൽ മീഡിയിലെ പ്രധാന ചർച്ചാ വിഷയം. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറിനടുത്ത് അടുക്കുമ്പോൾ ചിത്രം 4 കോടിക്ക് മുകളിലാണ് കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. ആദ്യമായാണ് ബുക്ക് മൈ ഷോയിലൂടെ ഒരു തമിഴ് സിനിമയ്ക്ക് ഇത്രയധികം ടിക്കറ്റുകളുടെ ബുക്കിംഗ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ലോകേഷിന്റെ ലിയോ പ്രീ സെയിലിലൂടെ മാത്രം 100 കോടിയും കടന്ന് നേട്ടം കൊയ്തിരുന്നു. സമാനമായി കൂലിയും നേടുമെന്നാണ് ആരാധകരും പ്രതീഷിക്കുന്നത്.

കൂലിയുടെ ആദ്യ പ്രദർശനം ഇന്ത്യൻ സമയം പുലർച്ചെ 4.01 ന് ആരംഭിക്കും. കേരളത്തിൽ രാവിലെ ആറ് മണി മുതലാണ് കൂലിയുടെ ഷോ ആരംഭിക്കുന്നത്. എച്ച്എം അസോസിയേറ്റ്സ് ആണ് സിനിമ കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ആഗസ്റ്റ് 14 ന് പുറത്തിറങ്ങും. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

Content Highlights: Lokesh Kanagaraj posts a Photo with Anirudh says Coolie's Final mix is done

dot image
To advertise here,contact us
dot image