
തൃശ്ശൂര്‍: കുന്നംകുളത്ത് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ രോഗി കുഞ്ഞിരാമന്‍ (81), കാര്‍ യാത്രിക കുന്നംകുളം സ്വദേശി പുഷ്പ (52) എന്നിവരാണ് മരിച്ചത്. കുന്നംകുളം കാണിപ്പയ്യൂരില്‍വെച്ചാണ് അപകടം ഉണ്ടായത്.
കുന്നംകുളത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സും തൃശ്ശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് റോഡിന് കുറുകേ മറിഞ്ഞു. കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Content Highlights: 2 died in Car ambulance collide at Thrissur Kunnamkulam