
തൃശൂര്‍: തൃശൂര്‍ കൂട്ടാലയില്‍ ചാക്കില്‍ മൃതദേഹം കണ്ടെത്തി. കൂട്ടാല സ്വദേശി സുന്ദരന്‍ (73) ആണ് കൊല്ലപ്പെട്ടത്. വീടിനടുത്തെ പറമ്പിലാണ് സുന്ദരന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് മകന്‍ സുമേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച സുന്ദരന്റെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും മോതിരവും കാണാനില്ല.
Content Highlights- Body found tied in a sack in Thrissur, son arrested