ഫോണെടുക്കാത്തതിനെ ചൊല്ലി തർക്കം; ആൺസുഹൃത്തിനെ വാട്സ്ആപ്പ് കോൾ ചെയ്ത് ജീവനൊടുക്കാൻ ശ്രമിച്ച 18 കാരി മരിച്ചു

ആണ്‍ സുഹൃത്ത് വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിച്ചതിന് തുടര്‍ന്നാണ് 18കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്

dot image

തൃശൂര്‍: ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പ് കോള്‍ വിളിച്ച് ആത്മഹത്യാശ്രമം നടത്തിയ 18കാരി മരിച്ചു. തൃശ്ശൂര്‍ കൈപ്പമംഗലത്താണ് സംഭവം. സുഹൃത്ത് ഫോണ്‍ എടുക്കാത്തതായിരുന്നു ആത്മഹത്യയ്ക്ക് പ്രകോപനമായത്. കഴിഞ്ഞ 25ന് ആയിരുന്നു ആത്മഹത്യാശ്രമം നടന്നത്. ആണ്‍സുഹൃത്ത് വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് 18കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ഇരുവരും സഹപാഠികള്‍ ആയിരുന്നു. സംഭവത്തില്‍ കൈപ്പമംഗലം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആവശ്യമെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Content Highlights- An 18-year-old girl died after trying to commit suicide by calling her boyfriend on WhatsApp after an argument over not answering her phone.

dot image
To advertise here,contact us
dot image