അട്ടപ്പാടിയില്‍ തമിഴ്‌നാട് പൊലീസ് 51കാരനെ മര്‍ദ്ദിച്ച് വാരിയെല്ലൊടിച്ച കേസ്; അന്വേഷണം DySP ഏറ്റെടുക്കും

കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു തമിഴ്‌നാട് പൊലീസ് സംഘത്തിന്റെ നടപടി

അട്ടപ്പാടിയില്‍ തമിഴ്‌നാട് പൊലീസ് 51കാരനെ മര്‍ദ്ദിച്ച് വാരിയെല്ലൊടിച്ച കേസ്; അന്വേഷണം DySP ഏറ്റെടുക്കും
dot image

പാലക്കാട്: പാലക്കാട് അട്ടപ്പാടിയില്‍ തമിഴ്‌നാട് പൊലീസ് ആദിവാസിയായ 51കാരനെ മര്‍ദ്ദിച്ച് വാരിയെല്ല് ഒടിച്ച കേസില്‍ അന്വേഷണം അഗളി ഡിവൈഎസ്പി ഏറ്റെടുക്കും. നിലവില്‍ പുതൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സംഭവദിവസം രാത്രി 9 മണിയോടെയാണ് കുളപ്പടി സ്വദേശി മുരുകേശിന്റെ വീട്ടില്‍ തമിഴ്നാട് പൊലീസ് എത്തുന്നത്. തുടര്‍ന്ന് കൈയില്‍ കഞ്ചാവുണ്ടോ എന്ന് ചോദിച്ച് മധ്യവയസ്കനെ മര്‍ദ്ദിച്ചെന്നാണ് പരാതി. മാത്രമല്ല മുരുകേശിന്റെ ഇരുചക്രവാഹനം തമിഴ്‌നാട് തടാകം പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയും ചെയ്തിരുന്നു.

കേരള പൊലീസിനെ അറിയിക്കാതെയായിരുന്നു തമിഴ്‌നാട് പൊലീസ് സംഘത്തിന്റെ നടപടി. പിന്നീട് പുതൂര്‍ പൊലീസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വാരിയെല്ല് തകര്‍ന്ന മുരുകേശ് നിലവിൽ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തില്‍ മുരുകേശിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.

Content Highlights:A DySP has been assigned to investigate a case in which a 51-year-old man was allegedly beaten by Tamil Nadu Police in Attappadi. The victim reportedly suffered rib fractures, and the inquiry will examine the circumstances surrounding the alleged incident.

dot image
To advertise here,contact us
dot image