ആഴ്ച്ചയുടെ തുടക്കം മോശമാക്കിയില്ല: സ്വർണവില വീണ്ടും മുന്നോട്ട്

ഒരു പവൻ ആഭരണത്തിന് നികുതിയും പണികൂലിയുമടക്കം ഇന്ന് ഏകദേശം 1,15,677 രൂപയോളം വരും

ആഴ്ച്ചയുടെ തുടക്കം മോശമാക്കിയില്ല: സ്വർണവില വീണ്ടും മുന്നോട്ട്
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ മുന്നേറ്റം. കഴിഞ്ഞ രണ്ട് ദിവസമായി പവന് 1,06,280 രൂപയായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിലാണ് ഇന്ന് വർധനവുണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 85 രൂപ വർധിച്ച് 13,370 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില്‍പ്പന വില 680 രൂപ വർധിച്ച് 1,06,960 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 96 രൂപ വർധിച്ച് 14,589 രൂപയും, 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 69 രൂപ വർധിച്ച് 10,939 രൂപയുമാണ് ഇന്നത്തെ നിരക്ക്.

അതേസമയം സ്വർണം ആഭരണമായി വാങ്ങാന്‍ സ്വാഭാവികമായും അടിസ്ഥാന വിലയേക്കാള്‍ ഉയർന്ന നിരക്ക് നല്‍കേണ്ടി വരും. അടിസ്ഥാന വിലയ്ക്ക് പുറമേ പണികൂലിയും 3 ശതമാനം ജി.എസ്.ടിയും ചേരുന്നതാണ് ആഭരണത്തിന്റെ വിപണി വില. ഉദാഹരണത്തിന്, 5 ശതമാനം പണികൂലി കണക്കാക്കുകയാണെങ്കിൽ ഒരു പവൻ ആഭരണത്തിന് നികുതിയും പണികൂലിയുമടക്കം ഇന്ന് ഏകദേശം 1,15,677 രൂപയോളം വരും.

അതേസമയം ജൂലൈ മാസത്തിൽ വലിയ വ്യതിയാനങ്ങളാണ് സ്വർണവിലയിൽ കണ്ടത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ജൂലൈ 1-ന് രേഖപ്പെടുത്തിയ 1,03,240 രൂപയും, ഏറ്റവും ഉയർന്ന നിരക്ക് ജൂലൈ 23-ന് രേഖപ്പെടുത്തിയ 1,08,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

അമേരിക്കൻ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് നയങ്ങളെക്കുറിച്ചുള്ള സൂചനകൾ, ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നത് എന്നിവയാണ് ആഗോളതലത്തിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്.

Content Highlights: Gold prices in Kerala increased by ₹680 per sovereign today, taking the price of an eight-gram sovereign to ₹1,06,960. The latest rise continues the recent upward trend in the state's gold market, with buyers and investors closely tracking global price movements and domestic demand.

dot image
To advertise here,contact us
dot image