ഒറ്റപ്പാലം-ചെർപ്പുളശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ നടത്താനിരുന്ന സമരം മാറ്റിവെച്ചു

റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനമായത്.

ഒറ്റപ്പാലം-ചെർപ്പുളശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് സ്വകാര്യ ബസുടമകൾ നടത്താനിരുന്ന സമരം മാറ്റിവെച്ചു
dot image

പാലക്കാട്: ഒറ്റപ്പാലം- ചെര്‍പ്പുളശേരി റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകള്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ബസ് ഉടമകളുമായി എംഎല്‍എമാരായ കെ പ്രേംകുമാറും പി മമ്മിക്കുട്ടിയും ഒറ്റപ്പാലം സബ് കളക്ടര്‍ അന്‍ജീത് സിംഗും നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനമായത്.

അനിശ്ചിതത്വത്തിലായ റോഡ് നവീകരണത്തിന്റെ ഭാഗമായി ഒറ്റപ്പാം- ചെര്‍പ്പുളശേരി പാതയില്‍ കടുത്ത യാത്രാദുരിതമുണ്ടായതില്‍ പ്രതിഷേധിച്ചായിരുന്നു സമരാഹ്വാനം. ബസുകളുടെ ചക്രങ്ങള്‍ക്കും യന്ത്രഭാഗങ്ങള്‍ക്കും കേടുപാട് സംഭവിക്കുന്നതായും ജീവനക്കാര്‍ ജോലിക്ക് വരാന്‍ തയ്യാറാകുന്നില്ല എന്നുമായിരുന്നു ബസുടമകളുടെ പരാതി. അടുത്ത മാസത്തോടെ ടാറിംഗ് തുടരുമെന്നും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉറപ്പുനല്‍കി. ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ പാതയിലെ കുഴികള്‍ യന്ത്രസഹായത്തോടെ അടച്ച് നിരപ്പാക്കി തുടങ്ങി.

Content Highlights: Private bus operators postpone their strike over bad condition of the Ottapalam-Cherpulassery road following talks with authorities; buses to operate as usual

dot image
To advertise here,contact us
dot image