മലപ്പുറം തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

തിരൂര്‍ കാട്ടിലപ്പള്ളി സ്വദേശി തുഫൈലാണ് കൊല്ലപ്പെട്ടത്

dot image

മലപ്പുറം: മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. തിരൂര്‍ വാടിക്കലിലായിരുന്നു സംഭവം. തിരൂര്‍ കാട്ടിലപ്പള്ളി സ്വദേശി തുഫൈലാണ് കൊല്ലപ്പെട്ടത്.

വാഹന ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തിലുണ്ടായ മുന്‍വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. നാല് പേര്‍ ചേര്‍ന്ന് തുഫൈലിനെ മര്‍ദിച്ചു എന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്. തുഫൈലിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Content Highlight; young man was stabbed to death in Malappuram

dot image
To advertise here,contact us
dot image