സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; കോഴിക്കോട് കൊടിയത്തൂരില്‍ വാര്‍ഡ് മെമ്പര്‍ മരിച്ചു

ആയിഷ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു; കോഴിക്കോട് കൊടിയത്തൂരില്‍ വാര്‍ഡ് മെമ്പര്‍ മരിച്ചു
dot image

കോഴിക്കോട്: വാഹനാപകടത്തില്‍ ജനപ്രതിനിധി മരിച്ചു. കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും പതിനേഴാം വാര്‍ഡ് മെമ്പറുമായ ആയിഷ ചേലപ്പുറം (53) ആണ് മരിച്ചത്. വനിതാ ലീഗ് കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായിരുന്നു ആയിഷ.

ശനിയാഴ്ച വൈകിട്ട് 6.30 ന് ചെറുവാടി കാരാളിപ്പറമ്പ് റോഡില്‍ പൊറ്റമ്മലില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ആയിഷ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹാഫ് ഫേസ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും മുഖം പോസ്റ്റില്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആയിഷയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Content Highlights- A ward member was killed in Kodiyathur, Kozhikode, after the scooter reportedly lost control and crashed into an electric post

dot image
To advertise here,contact us
dot image