

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍. ബാലുശ്ശേരി ഉണ്ണികുളം സ്വദേശിയായ 'താടികിരണ്‍' എന്നറിയപ്പെടുന്ന കിരണിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പൊലീസ് കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോയിരുന്നു. എന്നാല്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് കെ ആറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുള്ളാവൂരിലെ ലോഡ്ജ് വളഞ്ഞ് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടി പ്രതിക്കൊപ്പമുണ്ടായിരുന്നു. കൊടുവള്ളി, കാക്കൂര്‍, നടക്കാവ് തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാൾക്കെതിരെ നിരവധി ക്രിമിനല്‍ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി പെണ്‍കുട്ടികളെ ഇയാള്‍ വലയിലാക്കി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. കൂടാതെ പെണ്‍കുട്ടികളെ ഉപയോഗിച്ച് ആഡംബര വാഹനങ്ങളില്‍ കറങ്ങി എംഡിഎംഎ വില്‍പനയും പ്രതി നടത്താറുണ്ട്.
അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പത്മരാജ്, സിപിഒമാരായ അതുല്‍, വിഷ്ലാല്‍, സജിനേഷ്, അനീഷ്, ലജിഷ, ശ്രുതി, സ്‌നേഹ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: man arrested at kozhikode