'Na! Na! Na! Surprise': ബേബി ഡോളിന്റെ വിൽപ്പന നിരോധിച്ച് ഒമാൻ

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെ (ജിസിസി) അജൽ സിസ്റ്റം വഴി ലഭിച്ച എജെഎൻ-35 എന്ന സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി

'Na! Na! Na! Surprise': ബേബി ഡോളിന്റെ വിൽപ്പന നിരോധിച്ച് ഒമാൻ
dot image

'Na! Na! Na! Surprise' ബേബി ഡോളിന്റെ വിൽപ്പന ഒമാൻ നിരോധിച്ചു. കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാവുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് 'Na! Na! Na! Surprise' ഇന്ററാക്ടീവ് ബേബി ഡോളിന്റെ വിൽപ്പനയും വിപണനവും ഒമാൻ നിരോധിച്ചത്. ഇന്ന് പുറത്തിറക്കിയ ഉപഭോക്തൃ മുന്നറിയിപ്പിൽ, കളിപ്പാട്ടത്തിന്റെ ഉപയോഗം ഉടൻ നിർത്തണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടസാധ്യതയുണ്ടാക്കുന്ന രാസസംയുക്തങ്ങൾ കളിപ്പാട്ടത്തിൽ അടങ്ങിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഉൽപ്പന്നം: Na! Na! Na! Surprise Interactive Baby Doll, മോഡൽ നമ്പർ: 3435, സീരിയൽ നമ്പർ: 6991205071633, നിർമിച്ച രാജ്യം: ചൈന എന്നിങ്ങനെയാണ് നിരോധനം ബാധകമായ ഉൽപ്പന്നത്തിന്റെ വിവരങ്ങൾ.

ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിലിന്റെ (ജിസിസി) അജൽ സിസ്റ്റം വഴി ലഭിച്ച എജെഎൻ-35 എന്ന സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷിതമല്ലാത്ത ഉപഭോക്തൃ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ദ്രുത മുന്നറിയിപ്പ് സംവിധാനമാണ് ജിസിസി അജൽ സിസ്റ്റം. ഈ കളിപ്പാട്ടം ഉപയോഗിക്കരുതെന്നും നിരോധിക്കപ്പെട്ട ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു.

Content Highlight: Oman has banned the sale of the "Na! Na! Na! Surprise" baby doll over concerns that its chemical composition could pose health risks to children

dot image
To advertise here,contact us
dot image