ഹരിതകര്‍മസേനയ്ക്ക് നല്‍കിയ മാലിന്യച്ചാക്കില്‍ ജീവനുള്ള പെരുമ്പാമ്പ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

ജീവനക്കാര്‍ തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്

ഹരിതകര്‍മസേനയ്ക്ക് നല്‍കിയ മാലിന്യച്ചാക്കില്‍ ജീവനുള്ള പെരുമ്പാമ്പ്; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
dot image

കോഴിക്കോട്: ഹരിതകര്‍മസേനയ്ക്ക് നല്‍കിയ മാലിന്യച്ചാക്കില്‍ ജീവനുള്ള പെരുമ്പാമ്പ്. മാലിന്യമെന്ന വ്യാജേന ചാക്കില്‍ പെരുമ്പാമ്പിനെ കെട്ടി വെക്കുകയായിരുന്നു. ജീവനക്കാര്‍ തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.

കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപമുള്ള മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിച്ച മാലിന്യച്ചാക്ക് തുറന്നപ്പോഴാണ് ജീവനുള്ള പാമ്പിനെ കാണുന്നത്. ചാക്കില്‍ ഇനിയും മാലിന്യം നിറയ്ക്കാമെന്ന് കരുതി കെട്ടിയ കമ്പി അഴിച്ചു നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.

രണ്ടുദിവസം മുൻപാണ് ഈ ചാക്ക് മുത്താമ്പിയിലെ കേന്ദ്രത്തിലെത്തിച്ചതെന്ന് ഹരിതകർമ സേനയിലെ ജീവനക്കാരായ റീന, ഇബ്‌ന, സലീല എന്നിവർ പറഞ്ഞു. ചാക്കിൽ ഇനിയും മാലിന്യം നിറയ്ക്കാമെന്ന് കരുതി കെട്ടിവെച്ചിരുന്ന കമ്പി അഴിച്ചു നോക്കുമ്പോഴാണ് പാമ്പിനെ കണ്ടത്.

സംഭവത്തില്‍ കൊയിലാണ്ടി നഗരസഭ അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

Content Highlights: python was discovered inside a garbage bag handed over to Haritha Karma Sena workers

dot image
To advertise here,contact us
dot image