അന്ന് എന്റെ ആ സിനിമകൾക്ക് ദേശീയ അവാർഡ് കിട്ടാതിരുന്നപ്പോൾ ആരും പിന്തുണച്ചില്ല, ഇന്ന് വിമർശിക്കുന്നു: ധനുഷ്

'അതേ വർഷം തന്നെ റായൻ വന്നതിനേക്കാൾ നല്ല സിനിമകൾ ധാരാളം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു'

അന്ന് എന്റെ ആ സിനിമകൾക്ക് ദേശീയ അവാർഡ് കിട്ടാതിരുന്നപ്പോൾ ആരും പിന്തുണച്ചില്ല, ഇന്ന് വിമർശിക്കുന്നു: ധനുഷ്
dot image

ഇക്കഴിഞ്ഞ ദേശീയ പുരസ്കാരത്തിൽ ധനുഷ് ചിത്രം റായന് മികച്ച തമിഴ് സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ അവാർഡിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. റായനേക്കാൾ മികച്ച സിനിമകൾ ആ വർഷം തമിഴിൽ ഉണ്ടായിരുന്നു എന്നും മെയ്യഴകൻ ഉൾപ്പെടെയുള്ള സിനിമകൾക്ക് പുരസ്‌കാരം ലഭിച്ചില്ല എന്നായിരുന്നു വിമർശനങ്ങൾ. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തുകയാണ് ധനുഷ്.

'റായന് അടുത്തിടെ ദേശീയ അവാർഡ് ലഭിച്ചു. അതേ വർഷം തന്നെ റായൻ വന്നതിനേക്കാൾ നല്ല സിനിമകൾ ധാരാളം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു. പുതുപ്പേട്ടൈ, വട ചെന്നൈ, കർണൻ, മരിയൻ, 3, രാഞ്ജന എന്നിവ പുറത്തിറങ്ങിയപ്പോൾ പലരും എനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പറഞ്ഞു, പക്ഷേ എനിക്ക് ലഭിച്ചില്ല. ആ സമയത്ത് ആരും എന്നെ പിന്തുണച്ചില്ല', ധനുഷിന്റെ വാക്കുകൾ.

ധനുഷ് സംവിധായകനായ റായനില്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം.

ഓം ആണ് ഇനി പുറത്തുവരാനുള്ള ധനുഷ് ചിത്രം. രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന സിനിമയിൽ മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സായ് പല്ലവിയും ശ്രീലീലയുമാണ് ഈ ധനുഷ് ചിത്രത്തിലെ നായികമാർ. സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നതും. വമ്പൻ ബജറ്റിൽ ഒരു ആക്ഷൻ ഇമോഷണൽ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

Content Highlights: Actor Dhanush has spoken about the criticism surrounding him, recalling that no one stood by him when his films failed to win National Awards. He said the current criticism contrasts with the lack of support he received during those difficult times.

dot image
To advertise here,contact us
dot image