ഡ്യുറാൻഡ് കപ്പിൽ ഗോൾ മഴ പെയ്യിച്ച് ജംഷഡ്‌പൂർ എഫ്സി; ജയം എതിരില്ലാത്ത അഞ്ച് ഗോളിന്

റെയ്‌നിയർ ഫെർണാണ്ടസ്, അമൻ, ദേവേന്ദ്ര എന്നിവരാണ് ജംഷഡ്‌പൂരിന്റെ ഗോൾ സ്കോറർമാർ

ഡ്യുറാൻഡ് കപ്പിൽ ഗോൾ മഴ പെയ്യിച്ച് ജംഷഡ്‌പൂർ എഫ്സി; ജയം എതിരില്ലാത്ത അഞ്ച് ഗോളിന്
dot image

ഡ്യുറാൻഡ് കപ്പ് 2026ൽ ഗോൾ മഴ പെയ്യിച്ച് ജംഷഡ്‌പൂർ എഫ്സി. ഡിഫെൻഡേർസ് എഫ്സിക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ജംഷഡ്‌പൂറിന്റെ ജയം. റെയ്‌നിയർ ഫെർണാണ്ടസ്, അമൻ, ദേവേന്ദ്ര എന്നിവരാണ് ജംഷഡ്‌പൂരിന്റെ ഗോൾ സ്കോറർമാർ. ഇന്നലെ നടന്ന മോഹൻ ബഗാൻ സൂപ്പർ ജയന്റ് - ഈസ്റ്റ് ബംഗാൾ മത്സരത്തോടെയാണ് 135 -മത് ഡ്യുറാൻഡ് കപ്പിന് തുടക്കമായത്.

4, 6, 82 എന്നി മിനിറ്റുകളിൽ റെയ്‌നിയർ ഫെർണാണ്ടസ് ജംഷഡ്‌പൂരിനായി വലകുലുക്കികൊണ്ട് ഹാട്രിക്ക് നേടി. 23 -ആം മിനിറ്റിൽ അമന്റെ വക സ്കോർബോർഡിൽ മറ്റൊരു ഗോൾ കൂടി കൂട്ടിച്ചേർത്തു. 39 -ആം മിനിറ്റിൽ ദേവേന്ദ്രയും ഡിഫെൻഡേഴ്സിന്റെ വല കുലുക്കി. ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്ത്യൻ ആർമി സമലേശ്വരി എസ്‌സിയുമായി ഏറ്റുമുട്ടും.

Content highlight: Durand Cup 2026 Jamshedpur FC secures stunning 5 0 victory

dot image
To advertise here,contact us
dot image