ഷാര്‍ജാ രാജ്യാന്തര പുസ്തകോത്സവം: പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

താല്‍പ്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ നാമനിര്‍ദ്ദേശങ്ങൾ സമര്‍പ്പിക്കാവുന്നതാണ്

ഷാര്‍ജാ രാജ്യാന്തര പുസ്തകോത്സവം: പുരസ്‌കാരങ്ങള്‍ക്കായി നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു
dot image

ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലേക്ക് പുരസ്കാരങ്ങൾക്കായുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ഈ വര്‍ഷം നവംബര്‍ നാല് മുതല്‍ 15 വരെ നടക്കുന്ന 45ാമത് ഷാര്‍ജാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ പുരസ്‌കാരങ്ങള്‍ക്കായാണ് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചത്. പത്ത് വിഭാഗങ്ങളിലായി ആകെ ആറേകാല്‍ ലക്ഷം ദിര്‍ഹമാണ് സമ്മാനത്തുകയായി പ്രഖ്യാപിച്ചിരിക്കുന്നത്.

നോവല്‍, കവിത, പഠനഗ്രന്ഥം എന്നിവയ്ക്ക് പുറമെ മികച്ച പ്രാദേശിക-രാജ്യാന്തര പ്രസാധകര്‍ക്കും പുരസ്‌കാരത്തിന് അര്‍ഹതയുണ്ടാകും. താല്‍പ്പര്യമുള്ളവര്‍ക്ക് ഓഗസ്റ്റ് 31 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ജേതാക്കളെ നവംബര്‍ 4-ന് നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിക്കും. തുടര്‍ന്ന് നവംബര്‍ 15-ന് മേളയുടെ സമാപനവേദിയില്‍ വച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

പത്ത് വിഭാഗങ്ങളിലായി 625,000 ദിര്‍ഹമാണ് ആകെ സമ്മാനം. നോവല്‍, അക്കാദമിക് പുസ്തകം, കവിത, ആദ്യനോവല്‍ എന്നിങ്ങനെയുള്ള എമിറാത്തി പുസ്തകങ്ങള്‍ക്ക് 300,000 ദിര്‍ഹമാണ് സമ്മാനം. മികച്ച അറബിക് നോവലിന് 150,000 ദിര്‍ഹമാണ് സമ്മാനം. ഇംഗ്ലീഷ് ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍ എന്നിങ്ങനെയുള്ള മികച്ച രാജ്യാന്തര പുസ്തകങ്ങള്‍ക്ക് 100,000 ദിര്‍ഹമാണ് സമ്മാനത്തുക. മികച്ച പ്രാദേശിക, അറബിക്, രാജ്യാന്തര പ്രസാധകര്‍ തുടങ്ങിയ പബ്ലിഷര്‍ റെഗ്നിഷനുകള്‍ക്ക് 75000 ദിര്‍ഹമാണ് സമ്മാനം.

താല്‍പര്യമുള്ള എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുസ്തകമേളയുടെ ഔദ്യോഗിക എസ്‌ഐവിഎഫ് അവാര്‍ഡ് ഒഫിഷ്യല്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈമായി ഫോം പ്രിന്റ് എടുത്ത ശേഷം നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന പുസ്തകത്തിന്റെ മൂന്ന് കോപ്പികള്‍ ഓഗസ്റ്റ് 31 ന് മുന്‍പായി ഷാര്‍ജാ ബുക്ക് അതോറിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. 2025, 2026 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് പ്രധാനമായും അവാര്‍ഡിന് പരിഗണിക്കുന്നത്.

Content Highlight: The Sharjah International Book Fair has opened nominations for its annual awards

dot image
To advertise here,contact us
dot image