അശ്രദ്ധമായി കുതിര സവാരി; കൊച്ചിയിൽ കാറിടിച്ച് കുതിരയ്ക്കും കാർ ഡ്രൈവർക്കും പരിക്ക്

നിയമം ലംഘിച്ച് രാത്രി കുതിരയുമായി റോഡിലിറങ്ങുകയായിരുന്നു

അശ്രദ്ധമായി കുതിര സവാരി; കൊച്ചിയിൽ  കാറിടിച്ച് കുതിരയ്ക്കും കാർ ഡ്രൈവർക്കും പരിക്ക്
dot image

കൊച്ചി: കൊച്ചിയിൽ അശ്രദ്ധമായി കുതിര സവാരി നടത്തിയതിന് പിന്നാലെ അപകടം. ചേരാനെല്ലൂരിൽ കാറിടിച്ച് കുതിരയ്ക്കും കാർ ഓടിച്ചിരുന്നയാൾക്കും പരിക്കേറ്റു. കുതിരയെ മണ്ണുത്തിയിലേക്ക് കൊണ്ടുപോയി. ഫത്തഹുദീൻ എന്നയാളാണ് കുതിരപ്പുറത്ത് ഉണ്ടായിരുന്നത്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. നിയമം ലംഘിച്ച് രാത്രി കുതിരയുമായി റോഡിലിറങ്ങുകയായിരുന്നു. റിഫ്ളക്ടർ പോലുമില്ലാതെയാണ് രാത്രിയിൽ റോഡിലിറക്കിയതെന്നാണ് പരാതി. കാറിന്റെ മുൻവശത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Content Highlights- Careless horse riding; Horse and car driver injured after being hit by car in Kochi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us