
ഐവിഎഫിലൂടെ ഗർഭിണിയായെന്നും അമ്മയാകാൻ ഒരുങ്ങുകയാണെന്നും നടിയും നിര്‍ത്തകിയുമായ ഭാവന രാമണ്ണ വെളിപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. താന്‍ ആറുമാസം ഗര്‍ഭിണിയാണെന്നാണ് കഴിഞ്ഞ ജുലായില്‍ ഭാവന സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച് അറിയിച്ചിരുന്നത്. അവിവാഹിതയായതിനാല്‍ പല ക്ലിനിക്കുകളും തന്റെ ഈ തിരഞ്ഞെടുപ്പിനെ ചോദ്യംചെയ്തുവെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, ഭാവന രാമണ്ണ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയെന്നാണ് റിപ്പോർട്ടുകൾ എത്തുന്നത്. ഇതില്‍ ഒരുകുഞ്ഞ് പ്രസവത്തിന് പിന്നാലെ മരണപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
രണ്ടാഴ്ച മുന്നേയാണ് ഭാവന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് എട്ടാം മാസം നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിലെങ്കിലും അതില്‍ ഒന്നുമാത്രമേ ആരോഗ്യപ്രശ്‌നങ്ങള്‍ അതിജിവിച്ചുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റൊരു കുഞ്ഞും ഭാവനയും ഇപ്പോള്‍ ആരോഗ്യത്തോടെ വിശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം,1997ൽ പുറത്തിറങ്ങിയ ‘ചന്ദ്രമുഖി പ്രാണാക്ഷി’ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന താരമാണ് ഭാവന. ആ ചിത്രത്തിൽ മികച്ച സഹനടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്കാരവും നേടി. 2002, 2012 എന്നീ വർഷങ്ങളിൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും ഭാവന സ്വന്തമാക്കി. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ‘ഒറ്റ’ എന്ന മലയാള സിനിമയിലും ഭാവന അഭിനയിച്ചിരുന്നു. അഭിനയത്തിനു പുറമേ രാഷ്ട്രീയത്തിലും പൊതുപ്രവർത്തനരംഗത്തും സജീവമാണ് താരം.
Content Highlights: Actress Bhavana Ramanna gives birth to twins at the age of 40