
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടിക്ക് പിറന്നാൾ ആശംസ അറിയിച്ച് മന്ത്രി രംഗത്തെത്തിയത്. 'മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്കാ… പിറന്നാൾ ആശംസകൾ', എന്നാണ് മന്ത്രി കുറിച്ചത്. നാളെയാണ് മമ്മൂട്ടിയുടെ 74-ാം പിറന്നാൾ.
കുറച്ചു കാലമായി സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്ത് മാറി നിൽക്കുകയായിരുന്നു മമ്മൂട്ടി. രോഗം മാറി മമ്മൂക്ക തിരിച്ചെത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്. 1951 സെപ്റ്റംബര്‍ 7-ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്തായിരുന്നു മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം.
Content Highlights: Minister V Sivankutty wishes birthday to Mammootty