
കൊച്ചി: പിറവം ടൗണില്‍ ഇനി ഉച്ചഭക്ഷണം കഴിക്കാതെ ആരും വിഷമിക്കരുതെന്ന ലക്ഷ്യത്തോടെ വലിയ പള്ളിയില്‍ അന്നദാന പദ്ധതി. സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍( പിറവം വലിയ പള്ളി) നിര്‍ധനരും രോഗികളുമടക്കം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാത്തവര്‍ക്കെല്ലാം ഭക്ഷണം നല്‍കുന്ന പദ്ധതി ഇന്നാണ് ആരംഭിക്കുന്നത്. പള്ളിയുടെ ഊട്ടുപുരയില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ അന്നദാനം ആരംഭിക്കുമെന്ന് വികാരി. ഫാ. ഏലിയാസ് ചെറുകാട്ട് അറിയിച്ചു.
Content Highlights: The food distribution project at Piravom Valiya Church will begin today