

തിരുവനന്തപുരം: മില്‍മയില്‍ ജോലി നേടാന്‍ അവസരം. തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (TRCMPU - മിൽമ) അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആകെ എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
നിയമിതരാകുന്നവർക്ക് പ്രതിമാസം 43,500 രൂപ വീതം ശമ്പളം ലഭിക്കും. കൂടാതെ 50,320 – 1,01,560 എന്ന ശമ്പള സ്കെയിലിൽ ഡിഎ, എച്ച്ആർഎ, പിഎഫ്, ഗ്രാറ്റുവിറ്റി, മെഡിക്കൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള മറ്റ് ആകർഷകമായ ആനുകൂല്യങ്ങളും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതായിരിക്കും. ഫുഡ് ടെക്നോളജി, ഡയറി ആൻഡ് ടെക്നോളജി അല്ലെങ്കിൽ ഡയറി ടെക്നോളജിയിൽ നേടിയ ബിടെക് അല്ലെങ്കിൽ പിജി ബിരുദമാണ് അപേക്ഷകർക്ക് വേണ്ട പ്രധാന
വിദ്യാഭ്യാസ യോഗ്യത.
ഇതുകൂടാതെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടെയുള്ള എംബിഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയിൽ നിന്നോ അല്ലെങ്കിൽ കെപിഎസ്സി, യുപിഎസ്സി, യുജിസി എന്നിവ അംഗീകരിച്ചിട്ടുള്ള മറ്റ് സർവ്വകലാശാലകളിൽ നിന്നോ ബിരുദം നേടിയവരായിരിക്കണം. 2026 ജനുവരി 1-ലെ കണക്കനുസരിച്ച് അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസ്സാണ്.
വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ നിശ്ചിത പ്രവൃത്തിപരിചയവും തസ്തികയിലേക്ക് ആവശ്യമാണ്. ടെക്നിക്കൽ ബിരുദമുള്ള (B.Tech / PG) ഉദ്യോഗാർത്ഥികൾക്ക് ഡയറി അല്ലെങ്കിൽ ഫുഡ് പ്രോഡക്ട്സ് മാർക്കറ്റിംഗ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം. എന്നാൽ എംബിഎ (MBA) യോഗ്യതയുള്ളവരാണെങ്കിൽ ഇതേ മേഖലയിൽ മൂന്ന് വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം മിൽമയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.
കൂടുതൽ വിവരങ്ങൾ അറിയാനും വിജ്ഞാപനം വിശദമായി വായിക്കാനും താഴെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്:
Content Highlights: Milma has invited applications for the post of Assistant Marketing Officer on a contract basis. The selected candidates will receive a salary starting from ₹43,500. Eligible applicants can check the required qualifications, age limit, selection process, and application procedure before applying for the vacancy.