

ആവേശം. രോമാഞ്ചം എന്നീ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകൻ ആണ് ജിത്തു മാധവൻ. സൂര്യയെ നായകനാക്കി ഒരുങ്ങുന്ന സൂര്യ 47 ആണ് ഇനി പുറത്തുവരാനുള്ള ജിത്തു മാധവൻ ചിത്രം. ഇപ്പോഴിതാ ഇതിന് ശേഷമുള്ള സംവിധായകന്റെ സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
#DulquerSalmaan to star in Jithu Madhavan’s next!✅🔥🔥
— FDFS Reviews (@FDFS_Reviews) July 5, 2026
Pre-production starts after #Suriya47 release 💥
2027 ⏳👊😎pic.twitter.com/S8OSqAYDfZ https://t.co/fUqkmsh6XL
ദുൽഖറിനെ നായകനാക്കിയാണ് ജിത്തു മാധവൻ അടുത്ത സിനിമയൊരുക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സൂര്യ ചിത്രത്തിന്റെ റിലീസിന് ശേഷം ഈ ദുൽഖർ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ആരംഭിക്കും എന്നാണ് എക്സിൽ ട്രാക്കർമാർ കുറിക്കുന്നത്. അതേസമയം, സൂര്യ 47 ദീപാവലി റിലീസായി പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്. സിനിമയുടെ സ്ട്രീമിങ് അവകാശം ഷൂട്ടിംഗ് തീരുന്നതിന് മുൻപ് തന്നെ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുകയാണ്. സിനിമയുടെ തിയേറ്റർ റിലീസിന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ സിനിമ നെറ്റ്ഫ്ലിക്സിലൂടെ പുറത്തുവരും.
#JithuMadhavan's next movie after #Suriya47 will be with #DulquerSalmaan.#Mohanlal movie news is not true. https://t.co/GeIMRCL2rj
— Southwood (@Southwoodoffl) July 5, 2026
ഇതോടൊപ്പം സിനിമയെക്കുറിച്ചുള്ള ഒരു സൂചന കൂടി നെറ്റ്ഫ്ലിക്സ് നൽകിയിട്ടുണ്ട്. 'ഒട്ടും സീരിയസ് അല്ലാത്ത ടീമിനൊപ്പം സീരിയസ് ആയ ഒരു കുറ്റകൃത്യത്തെ തേടിയിറങ്ങുന്നു' എന്നാണു സിനിമയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് കുറിച്ചിരിക്കുന്നത്. ത്രില്ലിനും ആക്ഷനുമൊപ്പം ഒരു പക്കാ ഫൺ സിനിമ കൂടിയാകും സൂര്യ 47 എന്ന സൂചന കൂടി ഇത് നൽകുന്നുണ്ട്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിൻ ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. സുഷിൻ ശ്യാം ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
Content Highlights: Reports suggest that director Jithu Madhavan is set to collaborate with Dulquer Salmaan after completing Suriya 47, raising excitement among Malayalam and Tamil cinema fans.