

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പലപ്പോഴും തിടുക്കമോ അശ്രദ്ധയോ കാരണം ആളുകള്‍ പല തെറ്റുകളും വരുത്താറുണ്ട്. ഇത് യാത്രയ്ക്കിടയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എല്ലാ വിവരങ്ങളും ശരിയായി നല്‍കാന്‍ മറക്കരുത്. അടുത്തിടെ സാധുവായ ടിക്കറ്റ് കൈയില്‍ ഉണ്ടായിരുന്നിട്ടും ഒരു യാത്രക്കാരന് പിഴ അടയ്‌ക്കേണ്ടി വന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ബെംഗളൂരുവിനും നാഗ്പൂരിനും ഇടയിലുള്ള രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന 24 വയസ്സുള്ള ഒരു യാത്രക്കാരന്റെ ടിക്കറ്റ് ടിടിഇ പരിശോധിച്ചപ്പോള്‍, അയാളുടെ പ്രായം 24 വയസ്സിന് പകരം 1 വയസ്സ് എന്ന് രേഖപ്പെടുത്തിയിരുന്നു. യാത്രക്കാരന്‍ അശ്രദ്ധമൂലം വരുത്തിയ തെറ്റായിരുന്നു അത്. ഈ തെറ്റിന് ടിക്കറ്റ് നിരക്കില്‍ ഒരു കിഴിവും ലഭിച്ചില്ലെന്ന് മാത്രമല്ല യാത്രക്കാരനില്‍നിന്ന് നിന്ന് ടിടിഇ 7,035 രൂപ അധികമായി ഈടാക്കുകയും ചെയ്തു.

റെയില്‍വേ ചട്ടങ്ങള്‍ അനുസരിച്ച് ഒരു യാത്രക്കാരന്റെ ടിക്കറ്റിലെ എല്ലാ വിശദാംശങ്ങളും അവരുടെ തിരിച്ചറിയല്‍ കാര്‍ഡിലെ വിശദാംശങ്ങളുമായി പൊരുത്തപ്പെടണം. അങ്ങനെ അല്ല എങ്കില്‍ ആ യാത്രക്കാരനെ ടിക്കറ്റില്ലാത്തആളായി കണക്കാക്കും എന്നാണ് നിയമം.

Content Highlights : You might have to pay a hefty fine if you do not pay special attention to certain details while booking a train ticket. An incident was recently reported where a TTE imposed a fine on a passenger despite them holding a valid ticket.