ഐഫോൺ 18ന് ഫാൻസ്‌ റെഡി അല്ലെ? പുതിയ ഐഫോണിന്റെ ഫീച്ചേഴ്സ് എന്തൊക്കെയെന്ന് അറിയാമോ? റിപ്പോർട്ടുകൾ ഇതാ...

പുതിയ ഐഫോണിൽ എന്തൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും

ഐഫോൺ 18ന് ഫാൻസ്‌ റെഡി അല്ലെ? പുതിയ ഐഫോണിന്റെ ഫീച്ചേഴ്സ് എന്തൊക്കെയെന്ന് അറിയാമോ? റിപ്പോർട്ടുകൾ ഇതാ...
dot image

ആപ്പിൾ ഐഫോണിന് ലോകമെങ്ങും ആരാധകരുണ്ട്. ആപ്പിളിന്റെയും ഐഫോണിന്റെയും ഓരോ നീക്കങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇവർ ഓരോ അപ്‌ഡേറ്റിനെയും ആകാംക്ഷയോടെയാണ് കാണുന്നത്. ഇപ്പോളിതാ ഐഫോൺ 18 പുറത്തിറങ്ങാൻ ഇരിക്കുകയാണ്. സെപ്റ്റംബർ ഒമ്പതിന് നടക്കുന്ന 'സർപ്രൈസ് ആൻഡ് ഷൈൻ' പരിപാടിയിലാണ് ലോഞ്ച് നടക്കുക. പുതിയ ഐഫോണിൽ എന്തൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ഓരോരുത്തരും.

ഫോണിന്റെ പ്രത്യേകതകൾ സംബന്ധിച്ച് ആപ്പിളിന്റെ ഭാഗത്തുനിന്ന് ഒരു ഔദ്യോഗിക വിശദീകരണം പോലും വന്നിട്ടില്ല. എങ്കിലും ഇതിനിടെ ഉണ്ടായ നിരവധി ലീക്കഡ് റിപ്പോർട്ടുകൾ പ്രകാരം ഫോണിന് ഉള്ള സ്‌പെക്സ് ഇവയെല്ലാമാണ്. മുൻ മോഡലുകളിലെ ഏറെക്കുറെ എല്ലാ ഡിസൈനുകളും പുതിയ മോഡലിലും ഉണ്ടാകും എന്നാണ് കരുതുന്നത്. എങ്കിലും ഫോണിന്റെ ഡൈനാമിക്ക് ഐലൻഡ് ചെറുതായിരിക്കുമെന്നും കാമറ മോഡലിൽ മാറ്റം വരുമെന്നുമാണ് അറിയുന്നത്. പുതിയ കളർ ഓപ്‌ഷനുകൾ ഉണ്ടാകുമെന്നും കരുതപ്പെടുന്നുണ്ട്.

ആപ്പിളിന്റെ A20 പ്രൊ പ്രോസസറിൽ ഒരു വലിയ അപ്‌ഡേറ്റ് ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. TSMC യുടെ 2nm നിർമ്മാണ പ്രക്രിയ ഉപയോഗിച്ചുള്ള ചിപ്പുകളാണ് ഉണ്ടാകുക എന്നാണ് പറയപ്പെടുന്നത്. ഇത് മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്നതിനൊപ്പം ഊർജ്ജ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു. ഗെയിമിങ്, ഗ്രാഫിക്സ് സാധ്യതകൾക്കായി അപ്ഗ്രേഡഡ് GPUവും വാഗ്ദാനം ചെയ്യുന്നുണ്ട്.

കാമറ അപ്ഗ്രേഡ് ആകും പുതിയ ഐഫോണിലെ പ്രധാനിയെന്നാണ് സൂചന. ഐഫോൺ 18 പ്രൊ മാക്‌സിൽ വേരിയബിൾ-അപ്പേർച്ചർ പ്രൈമറി ക്യാമറ ഉണ്ടായിരിക്കുമെന്നാണ് സൂചന. ഇത് ലെൻസിന്റെ സെൻസറിലേക്ക് പ്രവേശിക്കുന്ന സൂര്യപ്രകാശത്തിന്റെ അളവ് ക്രമീകരിക്കാൻ സഹായിക്കും. ഫോട്ടോ എടുക്കുമ്പോൾ ഉള്ള ഡെപ്പ്ത്തിൽ കൂടുതൽ ഗുണം നൽകുകയും കുറഞ്ഞ വെളിച്ചത്തിലുള്ള ഫോട്ടോഗ്രാഫി മെച്ചപ്പെടുത്തുകയും ചെയ്യും. 48 എംപിയുടെ ട്രിപ്പിൾ ക്യാമറയും പറയപ്പെടുന്നുണ്ട്.

ബാറ്ററി ലൈഫിലും പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ് ആപ്പിൾ കൊണ്ടുവന്നിട്ടുണ്ട് എന്നാണ് സൂചന. പ്രൊ മാക്സ് 5,391mAh ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. മുൻ മോഡലുകളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതലാണ് ഇത്. വേപ്പർ ചേംബർ തണുപ്പിക്കാൻ ഉള്ള മാർഗങ്ങൾ എന്നിവയും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ആപ്പിൾ ഐഫോൺ 18 മുൻ മോഡലുകളെക്കാൾ വില കൂടുമെന്ന് ഉറപ്പാണ്. ഇന്ത്യയിൽ 1.59 ലക്ഷം രൂപയ്ക്കും to 1.80 ലക്ഷം രൂപയ്ക്കും ഇടയിൽ വില വരുമെന്നാണ് കരുതപ്പെടുന്നത്.

Conten Highlights: rumours and speculations as iphone 18 launch nears, what would be the possibel features leak reports suggests

dot image
To advertise here,contact us
dot image