

കേരളം ആസ്ഥാനമായ പ്രമുഖ ഡിജിറ്റൽ മാർക്കറ്റ്‌പ്ലേസ് ആപ്പായ റിയൽഓക്സി (RealOxy) സംഘടിപ്പിച്ച ഒരു മാസം നീണ്ട റെഫറൽ ക്യാമ്പയിന്റെ സമ്മാനദാന ചടങ്ങ് സെപ്റ്റംബർ 7-ന് കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ വെച്ച് നടക്കും. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 30 വരെ നടന്ന വിപണന പ്രചാരണ പരിപാടിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിനായിരത്തോളം ഉപയോക്താക്കളാണ് പങ്കെടുത്തത്.
സെപ്റ്റംബർ 7 തിങ്കളാഴ്ച വൈകുന്നേരം 6.00 മണിക്ക് നടക്കുന്ന ചടങ്ങിൽ റിയൽഓക്സി സി.ഇ.ഒ ലുക്മാനുൽ ഹക്കീം, മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രശസ്ത താരം ഗോവിന്ദ് പദ്മസൂര്യ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
ആപ്പിലേക്ക് പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിനും ഡിജിറ്റൽ മാർക്കറ്റ്‌പ്ലേസിന്റെ പ്രചാരം വർദ്ധിപ്പിക്കുന്നതിനുമായിട്ടാണ് റിയൽഓക്സി 'ഷെയർ ദി ആപ്പ്, ഏൺ റിവാർഡ്സ്' എന്ന പേരിൽ ഈ ക്യാമ്പയിൻ അവതരിപ്പിച്ചത്.
50,000-ഓളം ഉപയോക്താക്കൾ റെഫറൽ ചലഞ്ചിന്റെ ഭാഗമായി.100 റെഫറലുകൾ പൂർത്തിയാക്കിയ 60 ഉപയോക്താക്കൾക്ക് ചടങ്ങിൽ വെച്ച് സ്മാർട്ട്‌ഫോണുകൾ കൈമാറും.
15 റെഫറലുകൾ തികച്ച 1,000-ത്തിലധികം ആളുകൾക്ക് ബ്രാൻഡഡ് ഹെഡ്‌സെറ്റുകളും, ഉയർന്ന റെഫറലുകൾ നേടിയവർക്ക് വാഷിംഗ് മെഷീൻ (250 റെഫറലുകൾ), HP ലാപ്ടോപ്പ് (500 റെഫറലുകൾ) എന്നിവയും സമ്മാനിക്കും.
ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായ റിയൽഓക്സി ആപ്പ് വഴിയാണ് ഉപയോക്താക്കൾ ഈ മത്സരത്തിൽ പങ്കെടുത്തത്. കൂടുതൽ വിവരങ്ങൾക്ക് +91 999 500 6863 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: RealOxy successfully concluded its month-long ‘Share the App, Earn Rewards’ referral campaign with strong participation. Around 50,000 users from different parts of the country participated in the campaign held from August 1 to August 30. The prize distribution ceremony will be held on September 7 at 6 PM at Hilite Business Park, Kozhikode.