

പ്രവർത്തനം മതിയാക്കി രാജ്യം വിട്ടുപോകാനുള്ള കെനിയൻ പ്രസിഡന്റിന്റെ ഉത്തരവിനെതിരെ ടാറ്റ കെമിക്കൽസ്. തങ്ങൾ നിയമപരമായാണ് പ്രവർത്തനം നടത്തുന്നത് എന്നും ദീർഘകാല നിക്ഷേപങ്ങൾ തങ്ങൾക്കുണ്ടെന്നും ടാറ്റ കെമിക്കൽസ് പറഞ്ഞു. ഓഹരി വിപണിക്ക് നൽകിയ കുറിപ്പിലാണ് കമ്പനി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ കുറിപ്പിൽ സർക്കാർ ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ടെന്നും അവരുടെ ബിസിനസിന്റെ അവിഭാജ്യ ഘടകമായി തുടരുന്നുവെന്നും ടാറ്റ കെമിക്കൽസ് പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 11-ന് തങ്ങൾ ആവശ്യമായ എല്ലാ വിവരങ്ങളും റിപ്പോർട്ടുകളും ഡോക്യുമെന്റേഷനും സമർപ്പിച്ചു. തങ്ങൾ റെഗുലേറ്ററി ആവശ്യകതകൾ പൂർണ്ണമായും പാലിക്കുന്നുണ്ട്. മന്ത്രാലയം ഉയർത്തിയ ആശങ്കകൾക്ക് കൃത്യമായ മറുപടി നൽകിയതാണ്. ഇനി തങ്ങൾ മന്ത്രാലയത്തിന്റെ അവലോകനത്തിനും തുടർ നിർദ്ദേശങ്ങൾക്കും പരിഗണനയ്ക്കായി കാത്തിരിക്കുകയാണ് എന്നും ടാറ്റ കെമിക്കൽസ് പറഞ്ഞു.
കെനിയൻ പ്രസിഡന്റ വില്യം റൂട്ടോ ആണ് ടാറ്റ കെമിക്കൽസിനോട് പ്രവർത്തനം നിർത്താനും രാജ്യം വിടാനും നിർദ്ദേശം നൽകിയത്. കമ്പനിയുടെ ഇത്രയും വർഷത്തെ പ്രവർത്തനം കൊണ്ട് രാജ്യത്തിന് ഒരു ഗുണവും ഉണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു പ്രസിഡന്റ് ഇത്തരത്തിൽ ആജ്ഞാപിച്ചത്. ടാറ്റയ്ക്ക് പകരം ഗ്ലാസ് നിർമിക്കുയാണ് കമ്പനിയെയും രാസവസ്തുക്കൾ നിർമിക്കുന്ന മറ്റൊരു കമ്പനിയെയും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
100 വർഷത്തെ കരാർ ഉണ്ടായിട്ടും കെനിയയ്ക്ക് വേണ്ടി ടാറ്റ കെമിക്കൽസ് മഗാഡി എന്ന കമ്പനി ഒന്നും ചെയ്തില്ല എന്നാണ് കെനിയൻ പ്രസിഡന്റ് പറയുന്നത്. മഗാഡി തടാകം ധാതുക്കളാൽ സമ്പന്നമാണ്. അവിടെനിന്നും ധാതുക്കൾ എടുത്ത് ടാറ്റ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും അയക്കുകയാണ്. തങ്ങൾ അടിമകളാണോ എന്നും കെനിയൻ പ്രസിഡന്റ് ചോദിക്കുന്നുണ്ട്.
Content Highlights: Tata Chemicals has opposed the Kenyan president’s order to halt operations and leave the country, stating that it operates legally and has long-term investments in Kenya.