

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ഉര്‍വ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.
ആകസ്മികമായുണ്ടാകുന്ന ഒരു അപകടവും തുടര്‍ന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. തികച്ചും ദുരൂഹതയും ആകാംക്ഷയും നിറയ്ക്കുന്ന വ്യത്യസ്തമായൊരു ഡിസൈനിലാണ് അണിയറപ്രവര്‍ത്തകര്‍ മുമ്പ് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനവും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
കഥാപാത്രങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളും അസാധാരണമായ അഭിനയ മുഹൂര്‍ത്തങ്ങളും ആയിരിക്കും പ്രേക്ഷകര്‍ക്ക് 'ആശ'യിലൂടെ സാക്ഷ്യം വഹിക്കാനാകുന്നതെന്നാണ് ഇതിനകം ലഭിക്കുന്ന സൂചനകള്‍. അങ്ങേയറ്റം സങ്കീര്‍ണ്ണവും പ്രവചനാതീതവുമായ കഥാപാത്രമായാണ് ചിത്രത്തില്‍ ഉര്‍വശിയും ജോജുവും എത്തുന്നത്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവന്‍, ശാരി, ജോയ് മാത്യ, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിര്‍മ്മിക്കുന്നത്. പൊന്‍മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തുന്ന ചിത്രമാണ് 'ആശ'. സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്ററും ഫസ്റ്റ് ലുക്കും എറെ ചര്‍ച്ചയായിരുന്നു. ഉര്‍വശിയുടെ വേറിട്ട വേഷപ്പകര്‍ച്ചയാണ് 'ആശ'യുടെ ഹൈലൈറ്റ്.
ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫര്‍ സനലാണ്. ജോജു ജോര്‍ജ്ജും രമേഷ് ഗിരിജയും സഫര്‍ സനലും ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠന്‍, എഡിറ്റര്‍: ഷാന്‍ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈന്‍ ആന്‍ഡ് സിങ്ക് സൗണ്ട്: അജയന്‍ അടാട്ട്, പ്രൊഡക്ഷന്‍ ഡിസൈനര്‍: വിവേക് കളത്തില്‍, മേക്കപ്പ്: ഷമീര്‍ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്‌സ്: ജിജോ ജോസ്, ഫെബിന്‍ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്‌സിങ്ങ്: തപസ് നായക്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യര്‍, വി എഫ് എക്‌സ് : മെരാകി, സ്റ്റില്‍സ്: അനൂപ് ചാക്കോ, ഡിസൈന്‍സ്: യെല്ലോടൂത്ത്‌സ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.
Content Highlights: character poster of Aishwarya Lekshmi from the film 'Asha' has been released. 'Asha' marks the first time Urvashi and Joju George are acting together.