

പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണോ?, അല്ലെങ്കില്‍ യാത്രയ്ക്കായി ഓണ്‍ ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ? എന്നാല്‍ ബുക്ക് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പേര്, പ്രായം, ലിംഗഭേദം, മൊബൈല്‍ നമ്പര്‍ തുടങ്ങിയ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് പിന്നീട് പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. മാത്രമല്ല ടിക്കറ്റ് റദ്ദാക്കുകയോ റീഫണ്ട് ലഭിക്കേണ്ടതായ ആവശ്യം വരികയോ ചെയ്യുകയാണെങ്കില്‍ കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരികയും ചെയ്യും.
യാത്രക്കാര്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് ഐആര്‍സിടിസി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമുമ്പ് എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിക്കണമെന്നും വ്യാജ ഏജന്റുമാരില്‍നിന്നുള്ള ചതി ഒഴിവാണമെന്നും ഐആര്‍സിടിസി യാത്രക്കാരെ ഉപദേശിക്കുന്നു. അതിനാല്‍, ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പദ്ധതിയിടുകയാണെങ്കില്‍ ഈ പ്രധാന കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കുക.


ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഒരു അജ്ഞാത വ്യക്തിയെയോ വ്യാജ ഏജന്റിനെയോ ആശ്രയിക്കരുത്. തട്ടിപ്പുകാര്‍ പലപ്പോഴും ഏജന്റുമാരായി ചമഞ്ഞ് യാത്രക്കാരില്‍ നിന്ന് പണം തട്ടുന്നു. അതിനാല്‍, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് എല്ലായ്‌പ്പോഴും ഔദ്യോഗിക IRCTC പ്ലാറ്റ്ഫോം ഉപയോഗിക്കുക. ടിക്കറ്റ് എടുത്തതിനു ശേഷവും, അതില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഒരിക്കല്‍ പരിശോധിക്കുക. ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ക്കോ ബുക്കിംഗിനോ, ഐആര്‍സിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് www.irctc.co.in മാത്രം ഉപയോഗിക്കുക.
ഏതെങ്കിലും കാരണത്താല്‍ ടിക്കറ്റ് റദ്ദാക്കേണ്ടി വന്നാല്‍ ബുക്കിംഗ് സമയത്ത് നല്‍കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കേണ്ടത് നിര്‍ണായകമാണ്. അതിനാല്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ അല്‍പ്പം ജാഗ്രത പാലിക്കുന്നത് പിന്നീട് നിരവധി പ്രശ്നങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കും.
Content Highlights :You should check all details before making the payment to avoid any issues during the train journey.