

തിരുവനന്തപുരം: സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒബിസി (OBC), ഇബിസി (EBC) വിഭാഗങ്ങളിൽപ്പെട്ട 9, 10 ക്ലാസ് വിദ്യാർഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന 'പിഎം യശസ്വി' (PM YASASVI) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർഥികൾക്ക് പ്രതിവർഷം 4,000 രൂപ വീതമാണ് വിദ്യാഭ്യാസ ധനസഹായമായി ലഭിക്കുക. സ്കൂളുകൾ വഴി മാത്രമാണ് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുക.
വിദ്യാർഥികൾക്ക് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ലെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. സ്കൂൾ അധികൃതർ മുഖേനയാണ് അപേക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടത്. അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്കൂളുകൾ ഔദ്യോഗിക 'ഇ-ഗ്രാന്റ്സ്' (eGrantz) പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഡാറ്റ എൻട്രി പൂർത്തിയാക്കേണ്ട അവസാന തീയതി - ജൂലൈ 31 ആണ്.
പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
Content Highlights: Eligible students can apply for financial assistance under the PM Yashasvi Scholarship scheme until July 31. The initiative aims to support students from eligible categories by providing financial assistance for education. Applicants should check the eligibility criteria, required documents, application procedure, and official guidelines before submitting their applications.