

ദുൽഖർ സൽമാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനംചെയ്ത് എസ്എൽവി സിനിമാസ് നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ 'ശ്രീ ശ്രീ'. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. 'ലവ് വിൽ സ്പാർക് എഗെയ്ൻ' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ കരിയറിലെ 41-ാം ചിത്രമായ 'ശ്രീ ശ്രീ' ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.
പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. ദുൽഖർ സൽമാൻ- പൂജ ഹെഗ്‌ഡെ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്‌കൂൾ യൂണിഫോമിൽ ഇരിക്കുന്ന ദുൽഖർ സൽമാൻ, പൂജ ഹെഗ്ഡെ എന്നിവരെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. സംവിധായകൻ രവി നെലകുടിറ്റി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. ദീക്ഷിത് ഷെട്ടി ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വമ്പൻ ബജറ്റിലും കാൻവാസിലും, ഉയർന്ന സങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മികച്ച അഭിനേതാക്കളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒരു വലിയ നിര തന്നെ ഭാഗമാകുന്നുണ്ട്. മലയാളത്തിലും അന്യഭാഷകളിലും ഒരുപോലെ വലിയ ഹിറ്റുകളുമായി തിളങ്ങി നിൽക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്. ഇത് കൂടാതെ, ബിഗ് ബഡ്ജറ്റ് മലയാളം ആക്ഷൻ ത്രില്ലർ ചിത്രമായ 'ഐ ആം ഗെയിം', പവൻ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രമായ 'ആകാശം ലോ ഓക താര' എന്നിവയാണ് ദുൽഖർ സൽമാൻ നായകനാകുന്ന വരാനിരിക്കുന്ന റിലീസുകൾ.
രചന, സംവിധാനം: രവി നെലക്കുടിറ്റി, നിർമാതാവ്: സുധാകർ ചെറുകുരി, ബാനർ: എസ്എൽവി സിനിമാസ്, സഹനിർമാതാവ്: ഇഷാൻ സക്സേന, സി.ഇ.ഒ: വിജയ് കുമാർ ചഗന്തി, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: അനയ് ഓം ഗോസ്വാമി, എഡിറ്റിങ്: കോട്ടഗിരി വെങ്കടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: അവിനാഷ് കൊല്ല, മാർക്കറ്റിങ്: ഫസ്റ്റ്‌ഷോ, പി.ആർ.ഒ: ശബരി.
Content Highlights: Dulquer Salmaan is set to return with a Telugu romantic film, with the makers unveiling the first look of the upcoming project. The announcement has generated interest among fans as the actor continues to expand his presence across South Indian cinema.