കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തി ആറായിരം കടന്നു

തുടർച്ചയായി സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കെയായിരുന്നു വില വീണ്ടും വർധിക്കുന്നത്.

കുറഞ്ഞതൊക്കെ കൂടിത്തുടങ്ങി; സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തി ആറായിരം കടന്നു
dot image

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കൂടി 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 280 രൂപ കൂടി 1,06,200 രൂപയുമായി. 24 കാരറ്റ് സ്വർണത്തിനും വില കൂടിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് 38 രൂപ കൂടി 14,482 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,15,856 രൂപയുമായി.

തുടർച്ചയായി സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കെയായിരുന്നു വില വീണ്ടും വർധിക്കുന്നത്. ഇന്നലെ മുതൽക്ക് സ്വർണവിലയിൽ ഉയർച്ച രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരുന്നത്. ജൂൺ മാസത്തിലെ തുടക്കത്തിൽ രേഖപ്പെടുത്തിയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ ആശ്വാസമായിരുന്നു കുറഞ്ഞ നിരക്കുകൾ.

ഒന്നാം തിയതി രേഖപ്പെടുത്തിയ 1,03,240 രൂപയാണ് ഈ മാസത്തെ കുറഞ്ഞ നിരക്ക്. പണപ്പെരുപ്പം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപമായാണ് പലരും സ്വർണത്തെ കാണുന്നത്. മറ്റ് ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച ലാഭം നൽകാൻ സ്വർണത്തിന് കഴിയും എന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ കൂട്ടത്തോടെ സ്വർണത്തിലേക്ക് മാറുന്നത്. കേരളത്തിൽ ഇപ്പോൾ വിവാഹ സീസൺ സജീവമാകുകയാണ്. ഈ സാഹചര്യത്തിൽ സ്വർണവിലയിലുണ്ടാകുന്ന ഓരോ ചലനങ്ങളും സൂക്ഷ്‌മമായി നിരീക്ഷിക്കുയാണ് ഉപഭോക്താക്കൾ.

ജൂൺ ഒന്നിന് പവൻ വില 114,560 രൂപയായിരുന്നു. നിർമ്മാണ കൂലി ഉൾപ്പെടെയുള്ള മറ്റ് ചെലവുകൾ ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ 1.11 ലക്ഷം രൂപയോളം വേണ്ടി വരും. ആഗോള വിപണിയിലെ ശക്തമായ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില മാറിമറിയുന്നത്.

Content Highlights: Kerala gold prices rise again as one gram gold rate reaches Rs 13,275 and one sovereign touches Rs 1,06,200, with 24-carat gold also seeing an increase.

dot image
To advertise here,contact us
dot image