

യുഎഇ കാലാവസ്ഥയിൽ ഇന്ന് ചെറിയ ആശ്വാസം. ഭാഗികമായ മേഘാവൃതമായ ആകാശവും ഈര്‍പ്പമുള്ള കാറ്റും അതോടൊപ്പം തന്നെ ഇടയ്ക്കിടെയുള്ള പൊടിക്കാറ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. അടുത്ത ആഴ്ച തുടക്കത്തോടെ തീരദേശ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞും ഉണ്ടാവുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച ഭാഗികമായ മേഘാവൃതമായ ആകാശമായിരിക്കും ഉണ്ടാവുക പ്രത്യേകിച്ച് വടക്കന്‍ കിഴക്കന്‍ പ്രദേശങ്ങളില്‍. അതോടൊപ്പം വെള്ളിയാഴ്ച വൈകിയും ശനിയാഴ്ച രാവിലെ വരെയും തീരപ്രദേശങ്ങളില്‍ മൂടല്‍മഞ്ഞ് ഉണ്ടാകും. തെക്കുപടിഞ്ഞാറ് നിന്നും വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നേരിയ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. മണിക്കൂറില്‍ 35 കിലോ മീറ്റര്‍ വരെ വേഗതയായിരിക്കും കാറ്റിന് ഉണ്ടാവുക. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് അറേബ്യന്‍ ഗള്‍ഫ് കടലുകളില്‍ നേരിയതോ മിതമായതോ ആയിരിക്കും. ഒമാന്‍ കടലില്‍ നേരിയതുമായിരിക്കും. ഈ അവസ്ഥ ശനിയാഴ്ചയും തുടരും.
ഒപ്പം ചില തീരപ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെ വരെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 35 കിലോ മീറ്റര്‍ വേഗതയിലായിരിക്കും ഇത്. കടലിലും പ്രത്യേകിച്ച് മാറ്റങ്ങൾ ഉണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ഞായറാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ചില തീരപ്രദേശങ്ങളില്‍ രാവിലെകളില്‍ മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. പകല്‍ സമയത്ത് തെളിഞ്ഞ ആകാശമായിരിക്കും. തെക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് പടിഞ്ഞാറ് വരെ മണിക്കൂറില്‍ 10-20 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. ഇടയ്ക്ക് 30 കിലോമീറ്റര്‍ വേഗതയിലും ആയിരിക്കും കാറ്റ് വീശുന്നത്. അറേബ്യന്‍ കടലിലും ഒമാന്‍ കടലിലും നേരിയ കാറ്റായിരിക്കും.
തിങ്കളാഴ്ച തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്നും കിഴക്കന്‍ പ്രദേശങ്ങളില്‍ ചില മേഘങ്ങള്‍ രൂപപ്പെടുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പറയുന്നു. രാത്രിയിലും ചൊവ്വാഴ്ച രാവിലെയും തണുത്ത കാലാവസ്ഥ തുടരും. ചില തീരപ്രദേശങ്ങ, ഉള്‍നാടന്‍ പ്രദേശങ്ങിലും വീണ്ടും മൂടല്‍ മഞ്ഞിന് സാധ്യതയുണ്ട്. കാറ്റും കടലും മുന്‍ ദിവസത്തേതിന് സമാനമായി തുടരാനാണ് സാധ്യതയെന്നും പറയുന്നു.
Content Highlight: The latest weather forecast for Friday in the UAE outlines expected temperatures, humidity, winds, and overall conditions across the Emirates