

വിഷു ദിനത്തില്‍ കേരളത്തിലെ സ്വർണവിലയിൽ വന്‍ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 130 രൂപ കൂടിയതോടെ വില 14240 ആയി ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 113920 രുപയാണ്. ഇന്നലെത്തെ നിരക്കുമായി താരതമ്യം ചെയ്താൽ പവന്റെ വിലയില്‍ 1040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.18 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപയുടെ വർധനവോടെ 11700ലേക്ക് എത്തി. പവന്റെ വില്‍പ്പന വില 93600രൂപയാണ്.
അതേസമയം 14 കാരറ്റ് സ്വർണത്തിന്റെ ഗ്രാം വില 9110ആയും പവൻ വില 72880ആയും ഉയർന്നു. ഗ്രാമിന് 5875ലും പവന് 47000ലുമാണ് 9 കാരറ്റ് സ്വർണത്തിന്റെ വില്‍പ്പന. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമൊന്നുമില്ല. ഗ്രാമിന് 270ഉം 10 ഗ്രാമിന് 2700ഉം ആയി തുടരുന്നു.ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ 22 കാരറ്റ് ഗ്രാമിന് 16395 (പവന് 131160) എന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തെ വില കുറവാണെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഉയർച്ചയുടെ പ്രവണതയാണ് കാണിക്കുന്നത്. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ വിലവർധനയ്ക്കും പ്രധാന കാരണമായി മാറിയിരിക്കുന്നത്. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔണ്‍സിന് ഏകദേശം 4820 ഡോളർ മുതൽ 4868 ഡോളർ വരെയാണ്. ജനുവരിയിലെ റെക്കോർഡ് നിരക്കായ 5500-ന് ശേഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ജിയോപൊളിറ്റിക്കൽ പിരിമുറുക്കങ്ങൾ കാരണം വിലയിൽ ചില തിരുത്തലുകൾ ഉണ്ടായിരുന്നെങ്കിലും, സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്കുള്ള ആവശ്യകത തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുകയാണ്.
സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍
2026 അവസാനത്തോടെ സ്വർണവില ട്രോയ് ഔണ്‍സിന് 5400 ഡോളർ മുതൽ 6200 ഡോളർ വരെയായി ഉയരാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഹ്രസ്വകാലത്തേക്ക് വിലയിൽ ചാഞ്ചാല്യം തുടരുമെന്നും, അടുത്ത ദിവസങ്ങളിൽ കൂടുതൽ ഉയർച്ച സാധ്യമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ, സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വിപണി വിദഗ്ധർ നിർദേശിക്കുന്നു. ആഗോള സാഹചര്യങ്ങൾ വേഗത്തിൽ മാറിമറിയാവുന്നതിനാൽ, നിലവിലെ ട്രെൻഡ് നിരീക്ഷിച്ച് തീരുമാനമെടുക്കുകയാണ് ഉചിതം.
Content Highlights: Gold prices in Kerala increased on Vishu day, with the rate reaching ₹14240 per gram. The rise is attributed to festive demand during the Vishu season, which traditionally boosts gold purchases. The price movement reflects ongoing trends in the gold market influenced by both local demand and global factors.