

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ പോരാട്ടത്തിൽ രസകരമായ ഷോട്ടുമായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരം സഞ്ജു സാംസൺ. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ കൂറ്റനടിക്ക് മുതിർന്ന മലയാളി താരത്തിന്റെ ബാറ്റ് കൈയിൽ നിന്ന് വിട്ട് മുകളിലേക്ക് പറക്കുകയായിരുന്നു. സഞ്ജുവിന്റെ കൗതുകകരമായ ഷോട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.
ചെന്നൈ ഇന്നിങ്സിന്റെ എട്ടാം ഓവറിൽ വരുണ്‍ ചക്രവര്‍ത്തിയുടെ പന്ത് നേരിടുന്നതിനിടെയായിരുന്നു സംഭവം. ബൗണ്ടറിക്ക് ശ്രമിച്ച സഞ്ജുവിന്‍റെ കയ്യില്‍ നിന്ന് പിടിവിട്ട ബാറ്റ് സ്ക്വയര്‍ലെഗില്‍ സുരക്ഷിതമായി തന്നെ പതിച്ചു. വിചിത്രമായ ഷോട്ടിന് പിന്നാലെ കളിക്കാരും ആരാധകരും ഒരു നിമിഷം അമ്പരന്നുവെങ്കിലും അമ്പയര്‍ പോയി എടുത്ത് പരിശോധിച്ച ശേഷം ബ്രെവിസിന്‍റെ കയ്യില്‍ സഞ്ജുവിന് എത്തിക്കുകയും ചെയ്തു. പിന്നാലെ കൂട്ടച്ചിരിയായിരുന്നു. ബാറ്റ് തിരികെ കിട്ടിയ സഞ്ജു വീണ്ടും കളി തുടരുകയും ചെയ്തു.
Sanju Samson gave a tribute to Rishabh Pant as his bat slipped out of his hand while smashing a six.
— Indian Funda ©® (@Safehands_Sanju) April 15, 2026
The first time I’ve seen Sanju lose his grip because he always looks calm and controlled while hitting the ball... pic.twitter.com/u70CFD9QIG
പന്തിനൊപ്പം ബാറ്റും പറത്തിയ സഞ്ജുവിന്റെ രസകരമായ ഷോട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് സമാനമായ ഷോട്ടാണ് സഞ്ജു ചെപ്പോക്കിൽ ആവർത്തിച്ചതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഈ ഐപിഎല്‍ സീസണിലെ രസകരമായ നിമിഷമാണിതെന്നും ബാറ്റ് പറക്കുന്നത് കൊള്ളാമല്ലോയെന്നും ആളുകള്‍ കുറിച്ചു.ഇത്ര ശക്തിയോടെയാണോ സഞ്ജു പന്ത് അടിച്ച് പറത്തുന്നതെന്നും ആരാധകരിൽ ചിലർ ചോദിച്ചു.
Content Highlights: IPL 2026, CSK vs KKR: Sanju Samson bat flying with ball, Super Shot goes viral