പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളിൽ വിമാന യാത്ര തടസ്സപ്പെട്ടവര്‍ക്ക് പ്രത്യേക ഇളവുമായി ഖത്തര്‍ എയര്‍വേയ്സ്

ഫെബ്രുവരി 28-നും ജൂണ്‍ 15-നും ഇടയില്‍ ടിക്കറ്റ് എടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളിൽ വിമാന യാത്ര തടസ്സപ്പെട്ടവര്‍ക്ക് പ്രത്യേക ഇളവുമായി ഖത്തര്‍ എയര്‍വേയ്സ്
dot image

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന യാത്ര തടസ്സപ്പെട്ടവര്‍ക്ക് പ്രത്യേക ഇളവുമായി ഖത്തര്‍ എയര്‍വേയ്സ്. വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തത് മൂലം യാത്ര ചെയ്യാനാകാത്തവര്‍ക്ക് സൗകര്യപ്രദമായ തീയതിയില്‍ റീ ബുക്കിംഗ് ചെയ്യാനുള്ള അവസരമാണ് എയര്‍ലൈന്‍ നല്‍കുന്നത്.

നേരത്തെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് സര്‍വീസുകളുടെ ലഭ്യതയ്ക്കും നിരക്ക് വ്യവസ്ഥകള്‍ക്കും വിധേയമായി അധിക നിരക്ക് നല്‍കാതെ യാത്രാ തീയതി മാറ്റാനാകുമെന്ന് ഖത്തര്‍ എര്‍വെയ്‌സ് അറിയിച്ചു. ഫെബ്രുവരി 28-നും ജൂണ്‍ 15-നും ഇടയില്‍ ടിക്കറ്റ് എടുത്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ഒക്ടോബര്‍ 31 വരെ റീബുക്കിംഗിന് അവസരമുണ്ടാകും. ഔദ്യോഗിക വെബ്‌സൈറ്റിലെ മാനേജ് ബുക്കിംഗ് ഓപ്ഷന്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. ഖത്തര്‍ എയര്‍വേയ്സ് നേരിട്ട് നടത്തുന്ന സര്‍വീസുകള്‍ക്കായിരിക്കും ഇളവുകള്‍ ബാധകമെന്നും എയര്‍ലൈന്‍ അറിയിച്ചു.

Content Highlights: Qatar Airways has introduced special relief measures for passengers impacted by flight disruptions due to ongoing tensions in West Asia.

dot image
To advertise here,contact us
dot image