പോസ്റ്റ് ഓഫീസിലും ആരോഗ്യ ഇന്‍ഷൂറന്‍സ്: പതിനായിരങ്ങള്‍ വേണ്ട; മുടക്കേണ്ടത് 1399 രൂപ മാത്രം

അടിസ്ഥാന കവറേജ് 2.5 ലക്ഷം രൂപയായും 899 രൂപയ്ക്ക് അധിക സൂപ്പർ ടോപ്പ്-അപ്പ് 17.5 ലക്ഷത്തിന്റെ സൂപ്പർ ടോപ് അപ്പ് പ്ലാനും ലഭിക്കും

പോസ്റ്റ് ഓഫീസിലും ആരോഗ്യ ഇന്‍ഷൂറന്‍സ്: പതിനായിരങ്ങള്‍ വേണ്ട; മുടക്കേണ്ടത് 1399 രൂപ മാത്രം
dot image

സ്വകാര്യ കമ്പനികളുമായി സഹകരിച്ചുള്ള ഈ സൂപ്പർ ടോപ്പ്-അപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വഴി വെറും 1399 രൂപ മുതൽ ലഭ്യമാണ്.18 മുതൽ 60 വയസ്സ് വരെ (ചില പ്ലാനുകളിൽ 65 വരെ) പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ ചേരാം. കുട്ടികളെ (91 ദിവസം മുതൽ) കൂടി ഉൾപ്പെടുത്തി കുടുംബ ഫ്ലോട്ടർ ആയും എടുക്കാവുന്നതാണ്. ഒറ്റ വ്യക്തിക്ക് ഏകദേശം 899 രൂപയും രണ്ട് അംഗങ്ങളുള്ള കുടുംബത്തിന് 2499 രൂപയും, ഒരു കുട്ടിയോട് കൂടിയ മൂന്നംഗ കുടുംബത്തിന് 2999 രൂപയും, രണ്ട് കുട്ടികളോട് കൂടിയ നാലംഗ കുടുംബത്തിന് 3499 രൂപയുമാണ് പ്രീമിയം തുക (GST ഉൾപ്പെടെ).

അടിസ്ഥാന കവറേജ് 2.5 ലക്ഷം രൂപയായും 899 രൂപയ്ക്ക് അധിക സൂപ്പർ ടോപ്പ്-അപ്പ് 17.5 ലക്ഷത്തിന്റെ സൂപ്പർ ടോപ് അപ്പ് പ്ലാനും ലഭിക്കും. തപാൽ ഓഫീസുകൾ വഴിയോ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ബിസിനസ് കറസ്പോണ്ടന്റുമാർ വഴിയോ ആളുകള്‍ക്ക് ഈ പദ്ധതിയിൽ എളുപ്പത്തിൽ ചേരാം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് പ്രത്യേക സൗകര്യങ്ങൾ ലഭ്യമാകാം. പ്രീമിയം തുകയ്ക്ക് ഇൻകം ടാക്സ് ആനുകൂല്യവും(സെക്ഷൻ 80D പ്രകാരം) ലഭിക്കും.

ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കോ നിലവിലുള്ള പോളിസിക്ക് അധിക സുരക്ഷ വേണ്ടവർക്കോ ഈ പദ്ധതി മികച്ച ഓപ്ഷനാണ്. സ്വകാര്യ കമ്പനികളുടെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ആണെങ്കില്‍ നിലവില്‍ 18 വയസ്സിന് മുകളിലുള്ള ഒരു വ്യക്തിക്ക് പോളിസി എടുക്കണമെങ്കില്‍ ഏറ്റവും കുറഞ്ഞത് 5000 രൂപയെങ്കിലും കൊടുക്കേണ്ടി വരും. ഇവിടെയാണ് പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതി പ്രസക്തമാകുന്നത്.

മറ്റേതെങ്കിലും ഇന്‍ഷൂറന്‍സ് പദ്ധതിയുടെ ഭാഗമായിരുന്നവർക്കും ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഇന്‍ഷൂറന്‍സില്‍ ചേരാവുന്നതാണ്. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർത്ത് 200 രൂപ കൂടെ അടച്ച് അക്കൗണ്ട് തുറക്കേണ്ടി വരും. പോളിസി എടുക്കുന്നതിനായി റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി എന്നിവയില്‍ ഒന്ന് നല്‍കാം.ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അല്ലെങ്കില്‍ പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയാണ് വേണ്ടത്.

ആശുപത്രിയില്‍ അഡ്മിറ്റ് ആകുന്നതിന്റെ ആദ്യ ഘട്ടത്തില്‍ 2 ലക്ഷം രൂപവരേയുള്ള ക്ലെയിമുകള്‍ക്ക് ചില നിബന്ധനകള്‍ ഉണ്ടെങ്കിലും അംഗീകൃത ആശുപത്രികളില്‍ ക്യാഷ്ലെസ് സൗകര്യം ലഭ്യമാണ്. പോളിസി എടുത്ത് 30 ദിവസത്തിന് ശേഷം തന്നെ മിക്ക രോഗങ്ങള്‍ക്കും പരിരക്ഷ ലഭിക്കും. ചില പ്രത്യേക രോഗങ്ങള്‍ക്ക് എല്ലാ ഇന്‍ഷൂറന്‍സുകള്‍ക്കും ഉള്ളത് പോലെ ആദ്യ രണ്ട് വർഷത്തേക്ക് പോസ്റ്റ് ഓഫീസ് ഇന്‍ഷൂറന്‍സിലും പരിരക്ഷ ലഭിക്കില്ല.

Content Highlights: India Post Payments Bank has introduced a health insurance plan offering coverage of ₹2.5 lakh at a premium of ₹1399.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us