മൂന്ന് വ്യത്യസ്ത ബിജിഎമ്മിൽ ഞെട്ടിച്ച് കാട്ടാളൻ ട്രെയ്‌ലർ; ഐമാക്സിലും ചിത്രം എത്തുമെന്ന് അണിയറപ്രവർത്തകർ

ഇന്ത്യയിൽ തന്നെ ആദ്യമായി മൂന്നു വ്യത്യസ്ത പശ്ചാത്തല സംഗീതത്തിലൂടെയാണ് ഈ ട്രെയ്ലർ അവതരിപ്പിച്ചിരിക്കുന്നത്

മൂന്ന് വ്യത്യസ്ത ബിജിഎമ്മിൽ ഞെട്ടിച്ച് കാട്ടാളൻ ട്രെയ്‌ലർ; ഐമാക്സിലും ചിത്രം എത്തുമെന്ന് അണിയറപ്രവർത്തകർ
dot image

ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ബ്രഹ്‌മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ മലയാളം ട്രെയ്ലർ പുറത്ത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ് സിനിമയുടെ ട്രെയ്‌ലർ. കെജിഎഫ്, സലാർ, മാർക്കോ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ രവി ബസ്റൂർ ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിലെ ദൃശ്യങ്ങളെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്.

ഇന്ത്യയിൽ തന്നെ ആദ്യമായി മൂന്നു വ്യത്യസ്ത പശ്ചാത്തല സംഗീതത്തിലൂടെയാണ് ഈ ട്രെയ്ലർ അവതരിപ്പിച്ചിരിക്കുന്നത്. ട്രെയ്ലർ സെറ്റിങ്‌സിൽ നിന്ന് പ്രേക്ഷകർക്ക് ആ മൂന്നു വ്യത്യസ്ത പശ്ചാത്തല സംഗീതവും തിരഞ്ഞെടുത്ത് ട്രെയ്ലർ കാണാൻ സാധിക്കും. ട്രെയ്ലർ ഭാഷ മാറ്റുന്നത് പോലെ ട്രെയ്ലറിന്റെ പശ്ചാത്തല സംഗീതം മാറ്റുന്ന തരത്തിൽ ഒരു ട്രെയ്ലർ പുറത്തു വരുന്നത് ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്. ഒറിജിനൽ ജംഗിൾ ബീസ്റ്റ് തീം, കാറ്റലൻ വൈൽഡ് ബീസ്റ്റ് തീം, ഹൗസ ഓഷ്യൻ ബീസ്റ്റ് തീം എന്നിവയാണ് ട്രെയ്ലർ പശ്ചാത്തല സംഗീതമായി ഉൾപ്പെടുത്തിയിരിക്കുന്ന മൂന്ന് വ്യത്യസ്ത തീമുകൾ.

നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മാർക്കോ' എന്ന പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആക്ഷൻ ത്രില്ലറിന് ശേഷം ക്യൂബ്‌സ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രമാണിത്. ആന്റണി വർഗീസ് പെപ്പെ നായകനായി എത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ദുഷാര വിജയൻ, പുഷ്പ, ജയിലർ എന്നിവയിലൂടെ ശ്രദ്ധ നേടിയ തെലുങ്ക് താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, പുഷ്പ ഫെയിം തെലുങ്കു താരം രാജ് തിരാണ്ടുസു, 'കിൽ' എന്ന ബ്ലോക്ക്ബസ്റ്റർ ഹിന്ദി ചിത്രത്തിലൂടെ പ്രശംസ നേടിയ ബോളിവുഡ് താരം പാർഥ് തിവാരി, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ്, വ്‌ളോഗറും സിംഗറുമായ ഹനാൻഷാ, ഹിപ്സ്റ്റർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.

എക്‌സികുട്ടീവ് പ്രൊഡ്യൂസർ- ജുമാന ഷരീഫ്, ഛായാഗ്രഹണം - റെനഡിവേ, അഡീഷണൽ ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, സംഗീതം- രവി ബസ്‌റൂർ, അഡീഷണൽ സോങ്ങ് - ബി അജെനീഷ് ലോക്‌നാഥ്, എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, സംഘട്ടനം- കെച്ച കെംബാക്ഡി, ആക്ഷൻ സന്തോഷ്, പ്രൊഡക്ഷൻ ഡിസൈൻ- സുനിൽ ദാസ്, ക്രീയേറ്റീവ് പ്രൊഡ്യൂസർ- ഡിപിൽ ദേവ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഓഡിയോഗ്രഫി- രാജകൃഷ്ണൻ എം ആർ, സൗണ്ട് ഡിസൈനർ- കിഷൻ, സപ്ത റെക്കോർഡ്സ്, വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, വരികൾ- സുഹൈൽ കോയ, സ്റ്റിൽ ഫോട്ടോഗ്രാഫർ- അമൽ സി സദർ, നൃത്തസംവിധാനം- ഷരീഫ്, വിഎഫ്എക്‌സ്- 3 ഡോർസ്, ഓവർസീസ് ഡിസ്ട്രിബുഷൻ പാർട്ണർ - ഫാർസ് ഫിലിംസ്, പിആർ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, മലയാളം പിആർഒ- ആതിര ദിൽജിത്, ഹിന്ദി മാർക്കറ്റിങ്- മാക്‌സ് മാർക്കറ്റിങ് ലിമിറ്റഡ്, തമിഴ് പിആർഒ- സതീഷ് എസ് 2 ഇ, ശ്രീ വെങ്കടേഷ് പി, തമിഴ് ഡിജിറ്റൽ മാർക്കറ്റിങ്- ആകാശ്, തെലുങ്ക് പിആർഒ- വംശി ശേഖർ, തെലുങ്ക് ഡിജിറ്റൽ മാർക്കറ്റിങ് - ഹാഷ്ടാഗ് മീഡിയ, ദിലീപ്, കന്നഡ പിആർഒ- ശ്രേയ ഉഞ്ചലി, ടൈറ്റിൽ ഡിസൈൻ- ഐഡന്റ് ലാബ്‌സ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്സ്.

Content Highlights: Antony Varghese film Kattalan action packed trailer out now

dot image
To advertise here,contact us
dot image