

ഓഹരി ഉടമകൾക്കായി ലാഭവിഹിതം പ്രഖ്യാപിച്ച് സ്വരാജ് എഞ്ചിൻസ് ലിമിറ്റഡ്. 2026 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ കമ്പനിയുടെ ലാഭത്തിൽ 20 ശതമാനത്തിലധികം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനെത്തുടർന്ന് ഓരോ ഓഹരിക്കും 110 രൂപ വീതം ലാഭവിഹിതം നൽകാനാണ് കമ്പനിയുടെ തീരുമാനം. രണ്ടു രൂപയോ, 5 രൂപയോ 10 രൂപയോ ലാഭ വിഹിതമാണ് ഭൂരിഭാഗം കമ്പനികളും നൽകുന്നത്. അതയത് 110 രൂപ ലാഭ വിഹിതം നൽകുന്ന കമ്പനികൾ ഇന്ത്യയിൽ വളരെ ചുരുക്കമാണ്.
തീയതി
ലാഭവിഹിതം ലഭിക്കാൻ അർഹരായവരെ കണ്ടെത്തുന്നത് 2026 ജൂലൈ 3-ലെ കണക്കുകൾ പ്രകാരമായിരിക്കും. അംഗീകാരം ലഭിച്ചാൽ 2026 ജൂലൈ 20-ന് ശേഷം തുക ഓഹരി ഉടമകൾക്ക് വിതരണം ചെയ്യും.വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകൾ ഈ തീരുമാനത്തിന് അംഗീകാരം നൽകേണ്ടതുണ്ട്. കമ്പനിയുടെ ലാഭത്തിലുണ്ടായ വലിയ മുന്നേറ്റമാണ് നിക്ഷേപകർക്ക് ഇത്രയും ഉയർന്ന തുക പ്രതിഫലമായി നൽകാൻ കമ്പനിയെ സഹായിച്ചത്.
ലാഭം ഉയർന്നു
ഈ വർഷം കമ്പനിയുടെ ലാഭം 54.6 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 45.4 കോടി രൂപയായിരുന്നു. കമ്പനിയുടെ ആകെ വരുമാനത്തിൽ 20.2% വർദ്ധനവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 454 കോടിയിൽ നിന്ന് ഇത്തവണ വരുമാനം 546 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിലും ലാഭത്തിലും ഏകദേശം 20 ശതമാനത്തിലധികം വളർച്ച നേടാൻ സ്വരാജ് എഞ്ചിൻസിന് സാധിച്ചു. അതാണ് ലാഭ വിഹിതത്തിലും പ്രതിഫലിച്ചത്.
Content Highlights: Swaraj Engines Ltd reports a strong Q4 with 20% profit growth. The company has announced a bumper dividend of ₹110 per share. Check record date and payment details.