സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായ് മര്‍ദ്ദിച്ച് സഹോദരനും ഭാര്യയും; കേസ്

സ്വര്‍ണം മോഷ്ടിച്ചുവെന്നത് വ്യാജ ആരോപണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായ് മര്‍ദ്ദിച്ച് സഹോദരനും ഭാര്യയും; കേസ്
dot image

ആലുവ: സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് സഹോദരനും ഭാര്യയും. എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജോമോളെ സഹോദരന്‍ ജോയ്‌സണ്‍, ഇയാളുടെ ഭാര്യ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.

മര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സ്വര്‍ണം മോഷ്ടിച്ചുവെന്നത് വ്യാജ ആരോപണമെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ഏറെ നാളായി നിലനിന്നിരുന്ന കുടുംബ തര്‍ക്കമാണ് ക്രൂരമര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും എഫ്‌ഐആറിലുണ്ട്.

Content Highlights: A woman was allegedly brutally attecked by her brother and his wife after being accused of stealing a gold chain, leading to a police investigation.

dot image
To advertise here,contact us
dot image