

ആഗോള ചലനങ്ങൾക്കനുസരിച്ച് ഏറിയും കുറഞ്ഞും നിൽക്കുകയാണ് സ്വർണ വില. സർവകാല ഉയരങ്ങൾ കീഴടക്കിയതിനു പിന്നാലെ ഇപ്പോൾ വിലയിൽ നേരിയ ഇടിവ് പ്രകടമാകുന്നുണ്ടെങ്കിലും സ്വർണം വിൽക്കണോ വാങ്ങണോ എന്ന ആശയക്കുഴപ്പത്തിലാണ് ഉപഭോക്താക്കൾ. വിൽക്കാനാണെങ്കിലും വാങ്ങാൻ ആണെകിലും ധാരാളം കാര്യങ്ങൾ മനസിലാക്കി വേണം തീരുമാനം എടുക്കാൻ. 2026ൽ സ്വർണം വിൽക്കാൻ പദ്ധതിയിടുന്നവർക്ക് ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് എത്രകാലം സ്വർണം കൈവശം വെച്ചിരുന്നു എന്നതാണ്. കാരണം, സ്വർണം വിറ്റ് ലഭിക്കുന്ന ലാഭത്തിന് നൽകേണ്ട നികുതി, ഹോൾഡിങ് പീരിയഡിനെ ആശ്രയിച്ചാണ് തീരുമാനിക്കപ്പെടുന്നത്.
നിലവിലെ നികുതി നിയമങ്ങൾ പ്രകാരം, 24 മാസത്തിൽ താഴെ കൈവശം വെച്ച സ്വർണം വിറ്റാൽ ലഭിക്കുന്ന ലാഭം ഷോർട്ട്-ടേം ക്യാപിറ്റൽ ഗെയിൻ (STCG) ആയി കണക്കാക്കും. ഈ ലാഭം നിങ്ങളുടെ വാർഷിക വരുമാനത്തിൽ ചേർക്കപ്പെടുകയും, നിങ്ങൾ ഉൾപ്പെടുന്ന ഇൻകം ടാക്സ് സ്ലാബ് അനുസരിച്ച് നികുതി ഈടാക്കുകയും ചെയ്യും. അതായത്, ഉയർന്ന നികുതി സ്ലാബിലുള്ളവർക്ക് കൂടുതൽ നികുതി നൽകേണ്ടി വരും എന്നർത്ഥം.
അതേസമയം, 24 മാസമോ അതിൽ കൂടുതലോ കൈവശം വെച്ച ശേഷം സ്വർണം വിൽക്കുകയാണെങ്കിൽ, അത് ലോങ്-ടേം ക്യാപിറ്റൽ ഗെയിൻ (LTCG) ആയി പരിഗണിക്കും. നിലവിലെ നിയമപ്രകാരം ഇത്തരം ലാഭത്തിന് 12.5 ശതമാനം നികുതിയാണ് ബാധകമാകുന്നത്. അതിനാൽ സ്വർണം എപ്പോൾ വിൽക്കണം എന്ന തീരുമാനത്തിൽ ഹോൾഡിങ് പീരിയഡ് നിർണായകമാണ്.
ഈ നിയമം ആഭരണങ്ങൾ, സ്വർണ നാണയങ്ങൾ, ബാറുകൾ, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയ നിക്ഷേപങ്ങൾക്കും ബാധകമാണ്. എന്നാൽ സോവറിന്‍ ഗോൾഡ് ബോണ്ടുകൾ (SGB) പോലുള്ള ചില നിക്ഷേപ മാർഗങ്ങൾക്ക് പ്രത്യേക നികുതി ആനുകൂല്യങ്ങൾ ലഭിക്കാം. അതിനാൽ ഏത് തരത്തിലുള്ള സ്വർണ നിക്ഷേപമാണെന്ന് എന്ന് പരിശോധിച്ച ശേഷമേ വിൽപ്പന സംബന്ധിച്ച തീരുമാനമെടുക്കാവൂ.
എന്നാൽ സ്വർണം വാങ്ങി വീട്ടിൽ സൂക്ഷിക്കുന്നതിന് മാത്രം നികുതി നൽകേണ്ടതില്ല. വിൽപ്പന നടത്തി ലാഭം ലഭിക്കുമ്പോഴാണ് നികുതി ബാധ്യത ഉണ്ടാകുന്നത്. കുടുംബത്തിൽ നിന്ന് ലഭിച്ച ആഭരണങ്ങൾ വിൽക്കുമ്പോഴും നികുതി ബാധ്യത ഉണ്ടാകാം. ഇത്തരത്തിൽ സ്വർണം ലഭിച്ച തീയതി മാത്രമല്ല, മുൻ ഉടമ വാങ്ങിയ തീയതിയും വിലയും കണക്കിലെടുക്കും. അതുകൊണ്ട് പാരമ്പര്യമായി ലഭിച്ച സ്വർണം വിൽക്കുമ്പോൾ പഴയ വാങ്ങൽ രേഖകൾ ലഭ്യമാണെങ്കിൽ സൂക്ഷിക്കുന്നത് സഹായകരമാണ്.
സ്വർണം, ഭൂമി, ഓഹരി, മ്യൂച്വൽ ഫണ്ട് തുടങ്ങിയ ആസ്തികൾ വാങ്ങിയ വിലയേക്കാൾ കൂടുതൽ വിലയ്ക്ക് വിറ്റ് ലഭിക്കുന്ന ലാഭത്തിന് സർക്കാർ ഈടാക്കുന്ന നികുതിയാണ്. ഉദാഹരണത്തിന്, 5 ലക്ഷം രൂപ നൽകി വാങ്ങിയ സ്വർണം പിന്നീട് 7 ലക്ഷത്തിന് വിറ്റാൽ ലഭിക്കുന്ന 2 ലക്ഷം ലാഭത്തിനാണ് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് ബാധകമാകുന്നത്. മുഴുവൻ 7 ലക്ഷത്തിനല്ല.
സ്വർണത്തിന്റെ കാര്യത്തിൽ നിലവിലെ നിയമപ്രകാരം 24 മാസത്തിൽ താഴെ കൈവശം വെച്ച് വിറ്റാൽ ലഭിക്കുന്ന ലാഭം ഷോർട്ട്-ടേം ക്യാപിറ്റൽ ഗെയിനായി കണക്കാക്കി വരുമാന നികുതി സ്ലാബ് അനുസരിച്ച് നികുതി ഈടാക്കും. 24 മാസമോ അതിൽ കൂടുതലോ കൈവശം വെച്ച ശേഷം വിറ്റാൽ ലോങ്-ടേം ക്യാപിറ്റൽ ഗെയിനായി കണക്കാക്കി അതിന് ബാധകമായ നിരക്കിൽ നികുതി നൽകണം.
സ്വർണം വിൽക്കുന്നതിന് മുമ്പ് വാങ്ങിയ തീയതി, കൈവശം വെച്ച കാലാവധി, ലഭിക്കാനിരിക്കുന്ന ലാഭം എന്നിവ കൃത്യമായി കണക്കാക്കുന്നത് അനാവശ്യ നികുതി ബാധ്യത ഒഴിവാക്കാൻ സഹായിക്കും. പ്രത്യേകിച്ച് വലിയ മൂല്യമുള്ള സ്വർണ നിക്ഷേപങ്ങൾ വിറ്റഴിക്കുന്നതിന് മുമ്പ് സാമ്പത്തിക അല്ലെങ്കിൽ നികുതി വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്.
Content Highlights: Your holding period directly dictates whether your gold profits are taxed as short-term income or at a flat long-term rate. Under the current Indian tax framework in 2026,