പിരിച്ചുവിടൽ കാലത്ത് ജോലിക്കെടുക്കൽ; ടിസിഎസിൽ കഴിഞ്ഞ മൂന്ന് മാസത്തിൽ മാത്രം നിയമിച്ചത് 9279 പേരെ

ഭാവി വളർച്ചയെ മുൻപിൽകണ്ടാണ് ടിസിഎസ് ഇത്തരത്തിൽ ഹയറിങ് നടത്തിയിരിക്കുന്നത്

പിരിച്ചുവിടൽ കാലത്ത് ജോലിക്കെടുക്കൽ; ടിസിഎസിൽ കഴിഞ്ഞ മൂന്ന് മാസത്തിൽ മാത്രം നിയമിച്ചത് 9279 പേരെ
dot image

ടെക് കമ്പനികൾ വലിയ അനിശ്ചിതത്വത്തിലൂടെയാണ് കടന്നുപോകുന്നത്. എഐയുടെ വരവ്, മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കുന്ന വെല്ലുവിളികൾ തുടങ്ങിയ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ടെക് കമ്പനികൾ കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മൈക്രോസോഫ്റ്റ് നടത്തിയ പിരിച്ചുവിടലുകൾ എല്ലാംതന്നെ വലിയ വാർത്തയായിരുന്നു. ഇങ്ങനെയിരിക്കെ ടിസിഎസ് ഒരു വമ്പൻ ഹയറിങ് നടത്തിയിരിക്കുന്നു എന്നതാണ് വാർത്ത.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനി 2026-27 സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിൽത്തന്നെ 9279 പേരെയാണ് ജോലിക്കെടുത്തത്. ഇതോടെ ടിസിഎസ്സിൽ ജോലി ചെയ്യുന്നവരുടെ മൊത്തം എണ്ണം 593798 ആയി.ഒരു വർഷത്തിനിടെ കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട ഹയറിങ് ആണിത്.

ഭാവി വളർച്ചയെ മുൻപിൽകണ്ടാണ് ടിസിഎസ് ഇത്തരത്തിൽ ഹയറിങ് നടത്തിയിരിക്കുന്നത്. ജൂൺ പാദത്തിൽ ടിസിഎസിന്റെ ഓർഡർ ബുക്ക് 9.5 ബില്യൺ ഡോളർ ആയി ഉയർന്നപ്പോൾ, സ്ഥിര കറൻസിയിലെ വരുമാനം തുടർച്ചയായി 0.4% വർധിച്ചു. ജീവനക്കാരുടെ കൊഴിഞ്ഞുപോക്കിലും നേരിയ കുറവുണ്ടായി. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ ഐടി മേഖലയിലെ കൊഴിഞ്ഞുപോക്ക് 13.6% ആയി കുറഞ്ഞു. മുൻ പാദത്തിൽ ഇത് 13.7% ആയിരുന്നു.

ഈ പാദത്തിൽ ജീവനക്കാരുടെ പഠനത്തിന് മുൻഗണന നൽകിയതായും ടിസിഎസ് അറിയിച്ചു. ജീവനക്കാരുടെ പഠനത്തിനും കമ്പനി മുൻഗണന നൽകിയിരുന്നു. തൊഴിലാളികൾ 14.6 ദശലക്ഷം പഠന മണിക്കൂർ പൂർത്തിയാക്കി. 1.3 ദശലക്ഷം പുതിയ കഴിവുകൾ നേടുകയും ചെയ്തു. 312,000-ത്തിലധികം ജീവനക്കാർക്ക് ഇപ്പോൾ കൃത്രിമ ബുദ്ധി (AI), മെഷീൻ ലേണിംഗ് എന്നിവയിൽ ഉയർന്ന പ്രാവീണ്യമുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു.

നേരത്തെ ഇൻഫോസിസും വലിയ തോതിൽ യുവതീയുവാക്കളെ ജോലിക്കെടുത്തിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ ഇൻഫോസിസ് 20000 ബിരുദധാരികളെ ജോലിക്കെടുത്തതായാണ് റിപ്പോർട്ട്. ഇതോടെ കമ്പനിയുടെ ആകെ തൊഴിലാളികളുടെ എണ്ണം 325000 ആയിരുന്നു.

കമ്പനിയുടെ മാനേജ്‌മെന്റ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 3.1 ശതമാനം റവന്യൂ വളർച്ച ഉണ്ടായി എന്നും അച്ചടക്കമുള്ള വർഷമായിരുന്നു ഇതെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ പറഞ്ഞു. 14.9 ബില്യൺ ഡോളറിന്റെ മൊത്തം കരാർ മൂല്യമുള്ള, 96 വലിയ ഡീലുകളാണ് ഈ സാമ്പത്തിക വർഷം കമ്പനി നേടിയത്. ഇത് ഡിജിറ്റൽ പരിവർത്തനത്തിനും സാങ്കേതിക സേവനങ്ങൾക്കുമുള്ള ഉപഭോക്തൃ ആവശ്യം തുടരുന്നതിന്റെ സൂചനയാണ് എന്നും മാനേജ്‌മന്റ് പറഞ്ഞു.

Content Highlights: first quarter of the 2026-27 financial year. With this major recruitment drive, TCS’ total workforce increased to 593,798 employees, marking the company’s biggest hiring activity in the past one year.

dot image
To advertise here,contact us
dot image