ഫോൺ ചാർജിങ്ങിനിടുമ്പോൾ പതിയെയാണോ ചാർജാകുന്നത്; ഇതാവാം കാരണങ്ങൾ

നിങ്ങളും ഇതേ പ്രശ്‌നം അനുഭവിക്കുന്നുണ്ടെങ്കിൽ ഇതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് പറഞ്ഞുതരാം

ഫോൺ ചാർജിങ്ങിനിടുമ്പോൾ പതിയെയാണോ ചാർജാകുന്നത്; ഇതാവാം കാരണങ്ങൾ
dot image

മൊബൈൽ ഫോൺ ഇല്ലെങ്കിൽ പല കാര്യങ്ങളും നടക്കില്ല. ചാർജില്ലെങ്കിൽ മൊബൈൽ കൊണ്ട് ഒരുപയോഗവുമില്ല. ബാറ്ററിയുടെ ചാർജ് തീർന്നാൽ, ചാർജിങ്ങിന് ഇട്ടശേഷം പലരുടെയും പരാതി, ഫോൺ പതിയെ ചാർജ് ആകുന്നുള്ളു എന്നതാണ്. ഇത് ഒരാളുടെ മാത്രം പ്രശ്‌നമല്ല. നിരവധി പേർ ഇതേ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. നിങ്ങളും ഇതേ പ്രശ്‌നം അനുഭവിക്കുന്നുണ്ടെങ്കിൽ ഇതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് പറഞ്ഞുതരാം.

നിങ്ങളുടെ മൊബൈലിന്റെ ചാർജിങ് ജാക്ക് നല്ലതല്ലെങ്കിൽ വളരെ കുറഞ്ഞ വേഗതയിലെ നിങ്ങളുടെ ഫോൺ ചാർജാവുകയുള്ളു. ഡാറ്റ കേബിളിനെ നിങ്ങളുടെ ഫോണുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിനെയാണ് ചാർജിങ് ജാക്ക് എന്ന് വിളിക്കുന്നത്. ഇത് നന്നായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിങ്ങളുടെ വീടിനടുത്തുള്ള സർവീസ് സെന്ററിനെയോ റിപെയർ ഷോപ്പിനെയോ സമീപിക്കുക.

രണ്ടാമത്തേത് നിങ്ങളുടെ ചാർജർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നില്ല എന്നതാണ്. ഇത്തരം ഒരു കാര്യം ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങളുടെ അഡാപ്റ്ററും ചാർജിങ് കേബിളും പരിശോധിക്കുകയാണ് വേണ്ടത്. ഇതിൽ കേബിളിനാണോ അഡാപ്റ്ററിനാണോ കേടുപാടുവന്നതെന്ന് ഉറപ്പുവരുത്തി അത് മാറ്റിയെടുക്കുക എന്നതാണ് ഉചിതമായ രീതി.

ഫോൺ ചാർജ് ചെയ്യുന്നതിന് ഇടയിൽ നിങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടോ? ഇങ്ങനൊരു ശീലം നിങ്ങൾക്കുണ്ടെങ്കിൽ അത് തിരുത്തണം. ഇങ്ങനെ ചെയ്യുമ്പോൾ ഫോൺ ചാർജാകുന്നത് വളരെ പതിയെ ആയിരിക്കും. പറ്റുമെങ്കിൽ ഫോൺ ഫ്‌ളൈറ്റ് മോഡിലോ സ്വിച്ച്ഓഫാക്കിയോ ചാർജ് ചെയ്യാം. ഇങ്ങനെ ചെയ്യുമ്പോൾ ഫോൺ കുറച്ച് വേഗത്തിൽ ചാർജാകും.

Content Highlights: Is your Phone charging slow even after putting it on charge

dot image
To advertise here,contact us
dot image