

സ്വകാര്യ ടെലികോം കമ്പനികളുടെ മൊബൈല്‍ റീചാര്‍ജ് താരിഫുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന റീചാര്‍ജ് പ്ലാനുകളുമായി എത്തുകയാണ്. കുറഞ്ഞ വിലയില്‍ കൂടുതല്‍ സേവനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക്, ബിഎസ്എന്‍എല്ലിന്റെ 997 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഇന്ന് ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനുകളില്‍ ഒന്നായി കണക്കാക്കാം. വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും, ഗ്രാമീണമേഖലയിലുള്ള ഉപയോക്താക്കള്‍ക്കും മാസങ്ങളോളം ദൈനംദിന ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ഉപയോഗിച്ച് നമ്പറുകള്‍ ആക്ടീവായി നിലനിര്‍ത്താവുന്ന ഒരു പദ്ധതിയാണിത്.

ബിഎസ്എന്‍എല്ലിന്റെ 997 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ദീര്‍ഘകാലത്തേക്കുള്ളതാണ്. 150 ദിവസം അല്ലെങ്കില്‍ ഏകദേശം അഞ്ച് മാസം വരെ ഇതിന്റെ കാലാവധി നീളുന്നു. ഈ കാലയളവിലുള്ള മറ്റ് ആനുകൂല്യങ്ങള്‍ ഇങ്ങനെയാണ്.
ബിഎസ്എന്‍എല്ലിന്റെ 997 രൂപ പ്ലാന്‍ വളരെ താങ്ങാവുന്ന നിരക്കില്‍ ദീര്‍ഘകാല വാലിഡിറ്റി, ദിവസേനയുള്ള ഡാറ്റ, അണ്‍ലിമിറ്റഡ് കോളിംഗ് എന്നിവയുടെ അപൂര്‍വ സേവനം വാഗ്ദാനം ചെയ്യുന്നു. ദിവസേനയുള്ള ചെലവ് കണക്കാക്കിയാല്‍, ഈ പ്ലാനിന് പ്രതിദിനം ഏകദേശം 6.65 രൂപയാണ് വരുന്നത്. അതിനാല്‍ ഇന്ത്യയിലെ ഏറ്റവും ന്യായമായ ദീര്‍ഘകാല റീചാര്‍ജ് ഓപ്ഷനുകളില്‍ ഒന്നായി ഇതിനെ കാണാം.

ദീര്‍ഘകാല വാലിഡിറ്റി പ്ലാനുകള്‍ ഇഷ്ടപ്പെടുന്നതിനാല്‍ പതിവായി റീചാര്‍ജ് ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ആളുകള്‍, എല്ലാ ദിവസവും ഇന്റര്‍നെറ്റും കോളും ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍, പ്രായമായ ഉപയോക്താക്കള്‍, നമ്പര്‍ സജീവമായി നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഫോണിന്റെ ഉപയോക്താക്കള്‍ ഇത്തരക്കാര്‍ക്കൊക്കെ ഇണങ്ങുന്ന പ്ലാനാണ് ഇത്.
Content Highlights :BSNL recharge plan for 150 days; Enjoy long-term services at low cost