ഡെംബലെയോ യമാലോ? ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

ബാ​ല​ൺ ദ ​ഓ​ർ പു​ര​സ്കാ​രം നേ​ടി​യ ഫ്രാ​ൻ​സി​ന്റെ പിഎസ്ജി സ്ട്രൈക്കർ ഉസ്മാൻ ഡെം​ബ​ലെ​, ബാഴ്സലോണ താരം ലാമിന്‍ യമാല്‍ എന്നിവരാണ് മികച്ച പുരുഷതാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മുൻനിരയിലുള്ളത്

ഡെംബലെയോ യമാലോ? ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും
dot image

ക​ല​ണ്ട​ർ വ​ർ​ഷ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോൾ താരത്തെ ക​ണ്ടെ​ത്തു​ന്ന ഫി​ഫ ദ ​ബെ​സ്റ്റ് പു​ര​സ്കാ​ര ജേ​താ​വി​നെ ഇന്ന​റി​യാം. ഫിഫ ദ ബെസ്റ്റ് ലോക ഫുട്ബോള്‍ പുരസ്കാര പ്രഖ്യാപനം ഇന്ന് ദോഹയില്‍ നടക്കും. ആസ്പയര്‍ അക്കാദമിയിൽ ഇന്ത്യന്‍ സമയം രാത്രി 10.30ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുക.

ബാ​ല​ൺ ദ ​ഓ​ർ പു​ര​സ്കാ​രം നേ​ടി​യ ഫ്രാ​ൻ​സി​ന്റെ പിഎസ്ജി സ്ട്രൈക്കർ ഉസ്മാൻ ഡെം​ബ​ലെ​, ബാഴ്സലോണ താരം ലാമിന്‍ യമാല്‍ എന്നിവരാണ് മികച്ച പുരുഷതാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ മുൻനിരയിലുള്ളത്. കൂടാതെ റയല്‍ മാഡ്രിഡ് താരം കിലിയന്‍ എംബാപ്പെ, ലിവര്‍പൂളിന്‍റെ മുഹമ്മദ് സലാ, വിനിഷ്യസ് ജൂനിയര്‍, ഹാരി കെയ്ന്‍, ഫെഡറികോ വാല്‍വര്‍ഡെ, ഡാനി കാര്‍വഹാല്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവരും ചുരുക്കപ്പട്ടികയിലുണ്ട്.

മികച്ച വനിതാ താരത്തിനുള്ള പട്ടികയിൽ 16 പേരുണ്ട്. ബാ​ഴ്സ​ലോ​ണ​യു​ടെ സ്പാ​നി​ഷ് വ​നി​ത താ​രം ഐറ്റാന ബോ​ൺ​മാ​റ്റിയാ​ണ് സാ​ധ്യ​ത​ക​ളി​ൽ മു​മ്പിൽ. ക​ഴി​ഞ്ഞ വ​ർ​ഷം റ​യ​ലി​ന്റെ വി​നീ​ഷ്യ​സ് ജൂ​നി​യ​റും ബാ​ഴ്സ​യു​ടെ ബോ​ൺ​മാ​റ്റി​യു​മാ​ണ് ഈ ​പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യ​ത്.

പുരുഷ- വനിതാ വിഭാഗത്തിലെ മികച്ച താരങ്ങള്‍ക്ക് പുറമേ ഗോള്‍ കീപ്പര്‍ക്കും ടീമിനും പരിശീലകനും ഫിഫ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. പിഎസ്ജി കോച്ച് ലൂയി എന്റിക്വെ മികച്ച പരിശീലകനുള്ള പുരസ്കാരപ്പട്ടികയിലുണ്ട്. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരവും നാളെ സമ്മാനിക്കും.

Content Highlights: The Best FIFA Football Awards announcement Today

dot image
To advertise here,contact us
dot image