

എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ അതിന്റെ ഉപയോഗങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താറുണ്ടോ? ഇല്ല എന്നായിരിക്കും പറയാനുള്ള ഉത്തരം. പലര്‍ക്കും ഫോണിന്റെ പല ഭാഗങ്ങളുടെയും ഉപയോഗം അറിയില്ല എന്നതാണ് വാസ്തവം. അത്തരത്തില്‍ ഒരുപാട് പ്രയോജനമുളള ആന്‍ഡ്രോയിഡ് ഫോണിന്റെ ഭാഗമാണ് അതിന്റെ യുഎസ്ബി പോര്‍ട്ട്. നിങ്ങളതിനെ ചാര്‍ജിംഗ് സ്‌പോട്ട് എന്ന് വിളിക്കുന്നിടത്തോളം കാലം അത് ചാര്‍ജ് ചെയ്യാന്‍ മാത്രമേ ഉപകാരപ്പെടൂ. പക്ഷേ എത്ര അടിപൊളി ഗാഡ്ജറ്റുകള്‍ അതില്‍ പ്ലഗ് ചെയ്യാന്‍ കഴിയും എന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും.

എക്‌സ്‌ബോക്‌സ് വയര്‍ലെസ് കണ്‍ട്രോളര്‍, ഡ്യുവല്‍സെന്‍സ് പോലുള്ള ബ്ലൂടൂത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വയര്‍ലെസ് കണ്‍ട്രോളറുകള്‍ ഇവയൊക്കെ നിങ്ങളുടെ ഫോണുമായി ബന്ധിപ്പിക്കുന്നത് വളരെ എളുപ്പമാണ്. എന്നാല്‍ വയര്‍ഡ് കണ്‍ട്രോളറുകളും ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയും. USB-C മുതല്‍ USB-A വരെയുളള OTG അഡാപ്റ്റര്‍ ഉപയോഗിച്ച് വയര്‍ഡ് കണക്ഷന്‍ വഴി നിങ്ങളുടെ ഫോണിലേക്ക് മിക്കവാറും എല്ലാ ഗെയിംപാഡും കണക്ട് ചെയ്യാനാകും. മൊബൈല്‍ ഗെയിമിംഗ് കണ്‍ട്രോളര്‍ ഉപയോഗിക്കാതെതന്നെ ഫോണില്‍ ഗെയിം കളിക്കുമ്പോള്‍ അത് നിയന്ത്രിക്കാനുപയോഗിക്കുന്ന മാര്‍ഗ്ഗമാണിത്.

ഫോണില്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്‌ളോട്ട് ഇല്ലെങ്കിലും അതില്‍ സ്‌റ്റോറേജ് ഉണ്ടായിരുന്നു എങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ വിഷമിക്കേണ്ട ചില USB-C ഫ്‌ളാഷ് ഡ്രൈവുകളും ബാഹ്യ SSD കളും ഉപയോഗിച്ച് സംഭരണ ആവശ്യങ്ങള്‍ നിറവേറ്റാനായി ഫോണിലേക്ക് കണക്ട് ചെയ്യാന്‍ കഴിയും. എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് ഡ്രൈവില്‍നിന്ന് നേരിട്ട് ആപ്പുകളും ഗെയിമുകളും പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നില്ല. എന്നിരുന്നാലും മ്യൂസിക്, ഫോട്ടോകള്‍, വീഡിയോകള്‍, സിനിമകള്‍ ഇവയെല്ലാം സ്‌റ്റോര്‍ ചെയ്യാന്‍ ഇത് കൊണ്ട് സാധിക്കും.

വീഡിയോ കോളുകള്‍ക്കോ വീഡിയോ അല്ലെങ്കില്‍ ഓഡിയോ റെക്കോര്‍ഡിംഗിനോ വേണ്ടി ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ചെയ്യാന്‍ കഴിയുന്ന മികച്ച അപ്‌ഗ്രേഡുകളില്‍ ഒന്നാണ് ഒരു എക്‌റ്റേണല്‍ മൈക്രോഫോണ്‍ ഉപയോഗിക്കുക എന്നത്. ഫോണുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഓഡിയോ ഉപകരണങ്ങള്‍ മൈക്രോഫോണുകള്‍ മാത്രമല്ല. വയര്‍ഡ് ഹെഡ്‌ഫോണുകളോ ഇയര്‍ബഡുകളോ ഉപയോഗിച്ച് ഓഡിയോ ഫയല്‍ -ഗ്രേഡ് ശബ്ദ നിലവാരം ആസ്വദിക്കണമെങ്കില്‍ ഒരു മൊബൈല്‍ ആംപ്, ഡിഎസി അല്ലെങ്കില്‍ ആംപ്/ ഡിഎസി കോംബോ മികച്ച ഓപ്ഷനാണ്.
ഇന്റര്‍നെറ്റ് തടസ്സപ്പെടുകയും വീട്ടിലെ കണക്ഷന്‍ തകരാറിലാവുകയും ചെയ്താല്‍ നിങ്ങളുടെ ഫോണില്‍ മൊബൈല്‍ ഡേറ്റ ഉണ്ടെങ്കില്‍ കമ്പ്യൂട്ടറുമായി ഇന്റര്‍നെറ്റ് കണക്ഷന്‍ പങ്കിടുന്നതിന് ഫോണ്‍ യുഎസ്ബി ടെതര്‍ ചെയ്യാം. യുഎസ്ബി ടെതറിംഗ് ലഭിക്കാനായി ഫോണിലേക്കും കമ്പ്യൂട്ടര്‍ പിസിയിലേക്കും ഒരു യുഎസ്ബി കേബിള്‍ പ്ലഗ്ഇന്‍ ചെയ്യുക. വൈഫൈ കണക്ഷന്‍ ഉപയോഗിച്ചും ഇത് ചെയ്യാനാകും.

ഫോണുകളിലേക്ക് കൂടുതല്‍ യുഎസ്ബി പോര്‍ട്ടുകള്‍ ചേര്‍ക്കാനുളള ഏറ്റവും നല്ല മാര്‍ഗ്ഗം ഒരു സ്മാര്‍ട്ട്‌ഫോണ്‍ യുഎസ്ബി ഹബ്ബ് വാങ്ങുക എന്നതാണ്. അങ്ങനെ ഫോണിനെ ഒന്നിലധികം യുഎസ്ബി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു മിനി പിസി ആക്കി മാറ്റാം.
Content Highlights :There are many benefits to using the USB port on your phone; you need to know what they are.