കേരള ചരിത്രത്തില്‍ ആദ്യമായി അടുത്തിടെ സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. കൂടിയും കുറഞ്ഞും ലക്ഷം തൊടാറായി നില്‍ക്കുകയാണ് വിപണി വില. ഇന്നലെ ചരിത്രത്തിലാദ്യമായി സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവുണ്ടായ ദിവസമാണ്. 98,800 രൂപയായിരുന്നു ഇന്നലത്തെ വില. എന്നാല്‍ അല്‍പ്പം ആശ്വാസമെന്നോണം ഇന്ന് കേരളത്തിലെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം വില ലക്ഷത്തിലെത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതാണ് സ്വര്‍ണത്തിന്റെ വില വര്‍ധനവിന്റെ പ്രധാന കാരണം.
ഇന്നത്തെ സ്വര്‍ണവില അറിയാം
22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ വിപണിയില്‍ ഒരു പവന്റെ നിരക്ക് 98,160 രൂപയായി. ഗ്രാമിന് 80 രൂപ കുറഞ്ഞ് 12270 രൂപയില്‍ എത്തിനില്‍ക്കുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10150 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് 1 പവന് 81,200 രൂപയാണ് വിപണി വില. എന്നാല്‍ വെള്ളിയുടെ വില ഇന്ന് ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഒരു ഗ്രാമിന് 200 രൂപയും 10 ഗ്രാമിന് 2,000 രൂപയുമാണ് ഇന്നത്തെ വെള്ളിവില.
ഡിസംബര്‍ 9 രാവിലെ 22 കാരറ്റ് ഗ്രാം വില 11925, പവന്‍ വില 95400 രൂപ 18 കാരറ്റ് ഗ്രാം വില 9805, പവന്‍ വില 78440 രൂപ ഉച്ചകഴിഞ്ഞ് 22 കാരറ്റ് ഗ്രാം വില 11865, പവന്‍ വില 94920 രൂപ 18 കാരറ്റ് ഗ്രാം വില 9760, പവന്‍ വില 78080 രൂപ
ഡിസംബര്‍ 10 22 കാരറ്റ് ഗ്രാം വില 11945, പവന്‍ വില 95560 18 കാരറ്റ് ഗ്രാം വില 9880, പവന്‍ വില 77,664
ഡിസംബര്‍ 11 22 കാരറ്റ് ഗ്രാം വില 11,935 , പവന്‍ വില -95,480 18 കാരറ്റ് ഗ്രാം വില 9875, പവന്‍ വില -79,000
ഡിസംബര്‍ 12 22 കാരറ്റ് ഗ്രാം വില 12,300 , പവന്‍ വില- 98,400 18 കാരറ്റ് ഗ്രാം വില 10, 175, പവന്‍ വില- 81,400
ഡിസംബര്‍ 13 22 കാരറ്റ് ഗ്രാം വില 12,275 , പവന്‍ വില-98,200 18 കാരറ്റ് ഗ്രാം വില 10,043, പവന്‍ വില-80,344
ഡിസംബര്‍ 14 22 കാരറ്റ് ഗ്രാം വില 12, 275, പവന്‍ വില-98,200 18 കാരറ്റ് ഗ്രാം വില 10, 043, പവന്‍ വില- 80, 344
ഡിസംബര്‍ 15 22 കാരറ്റ് ഗ്രാം വില 12, 350, പവന്‍ വില-98,800 18 കാരറ്റ് ഗ്രാം വില 10, 215, പവന്‍ വില- 81, 720
Content Highlights :Gold prices in the state fell today December 16