പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; യുവാവിന്റെ തല അടിച്ചുപൊട്ടിച്ച് പെണ്‍കുട്ടിയുടെ സുഹ്യത്ത്

തിങ്കളാഴ്ച രാവിലെ 10ന് തിരുവല്ല കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; യുവാവിന്റെ തല അടിച്ചുപൊട്ടിച്ച് പെണ്‍കുട്ടിയുടെ സുഹ്യത്ത്
dot image

തിരുവല്ല : കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ തല പെണ്‍കുട്ടിയുടെ സുഹ്യത്ത് അടിച്ചുപൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിഷ്ണു(27) വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10ന് തിരുവല്ല കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം.

സ്റ്റാൻഡിൽ ബസ് കാത്തുനിന്നിരുന്ന പെൺകുട്ടിയോട് വിഷ്ണു അപമര്യാദമായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിനുപിന്നാലെ സ്ഥലത്തെത്തിയ യുവാവും വിഷ്ണുവും തമ്മിൽ സ്റ്റാൻഡിനുപുറത്ത് വാക്കേറ്റമായി. ഇതിനിടെ വിഷ്ണു പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുചങ്ങലയുപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ മർദിക്കാനൊരുങ്ങി. ചങ്ങല പിടിച്ചുവാങ്ങിയ യുവാവ് അതേചങ്ങലയുപയോഗിച്ച് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിഷ്ണുവിന്റെ ഇടതുനെറ്റിയിൽ മുറിവേറ്റു. പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.

Content Highlight : Girl's friend beats young man for misbehaving with girl

dot image
To advertise here,contact us
dot image